Month: October 2024

വര്‍ക്കലയില്‍ ജെസിബിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

തിരുവനന്തപുരം: വര്‍ക്കലയില്‍ ജെസിബിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വര്‍ക്കല സ്വദേശി വിഷ്ണുവാണ് മരിച്ചത്. സ്‌കൂട്ടറിന് പിന്നിലുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ചികിത്സയിലാണ്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

ഡിജിറ്റല്‍ അറസ്റ്റ് നടത്തി കോടികള്‍ തട്ടുന്ന രാജ്യാന്തര ബന്ധമുള്ള സംഘം പിടിയില്‍

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തി കോടികള്‍ തട്ടുന്ന രാജ്യാന്തര ബന്ധമുള്ള റാക്കറ്റിനെ പിടികൂടി ഗുജറാത്ത് സൈബര്‍ ക്രൈം യൂണിറ്റ്. ആറ് സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ നാല് തയ്‌വാന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ അറസ്റ്റിലായി. മൊബൈല്‍ ആപ്പ് വഴി ദുബായിലെ ക്രിപ്റ്റോ…

മാതാപിതാക്കളുടെ മുന്നില്‍ വെച്ച് 34-കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി മുംബൈയിൽ ഒമ്പത് പേർ അറസ്റ്റിൽ

മുംബൈ: മലാഡിൽ 34 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. മുംബൈയിലെ ദിൻദോഷി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഒക്ടോബർ 22 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മഹാരാഷ്ട്ര നവനിർമ സേന (എംഎൻഎസ്) അംഗമായ…

നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അടുത്ത നാലുദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, കോഴിക്കോട,് വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. നാളെ എട്ടു ജില്ലകളില്‍ മഴ…

അത്യാഡംബരം ഹെവന്‍ 1; ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയം

ചിത്രങ്ങളില്‍ കണ്ട് പരിചയമുള്ള നിലവിലെ ബഹിരാകാശ നിലയത്തിന്‍റെ കാലം കഴിയുകയാണ്. ഇനി വമ്പന്‍ ആഡംബര ഹോട്ടലുകളെ വെല്ലുന്ന ബഹിരാകാശ നിലയത്തിന്‍റെ കാലമാണ്. ഹെവന്‍ 1 എന്ന ആദ്യത്തെ വാണിജ്യ ബഹിരാകാശ നിലയത്തിന്‍റെ ഇന്‍റീരിയര്‍ പുറത്ത് വിട്ടിരിക്കുകയാണ് നിര്‍മാതാക്കളായ വാസറ്റ്(VAST). ഒരു ആഡംബരം…

ഇന്ത്യ – കാനഡ തർക്കം പുതിയ തലത്തിൽ; 6 ഉന്നത കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി

ദില്ലി: ഖലിസ്ഥാൻ ഭീകരൻ ഹ‍ർദീപ് സിങ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ടുയർന്ന നയതന്ത്ര തർക്കം പുതിയ തലത്തിൽ. കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. ആക്ടിംഗ് ഹൈകമീഷണർ, ഡെപ്യൂട്ടി ഹൈകമ്മീഷണർ ഉൾപ്പെടെ ആറ് പേരെയാണ് പുറത്താക്കിയത്. ഈ മാസം 19 നകം ഉദ്യോഗസ്ഥരോട്…

കേരള തീരത്ത് നാളെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് നാളെ പുലര്‍ച്ചെ 5.30 മുതല്‍ 16ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് റെഡ് അലേര്‍ട്ടാണ് ഐഎന്‍സിഒഐഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി…

വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയി ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്. മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. നടനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി…

ബാബ സിദ്ദിഖിന്റെ കൊലപാതകം: സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു

മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചു. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് നടപടി. മുംബൈ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലാണ് സല്‍മാന്‍ ഖാന്‍…

സായിബാബയുടെ പൊതുദര്‍ശനം ഇന്ന് മൃതശരീരം ആശുപത്രിക്ക് വിട്ടുനല്‍കുമെന്ന് കുടുംബം

ഹൈദരാബാദ്: അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി എന്‍ സായിബാബയുടെ മൃതശരീരം ആശുപത്രിക്ക് നല്‍കുമെന്ന് പങ്കാളി എ എസ് വസന്തകുമാരി. അദ്ദേഹത്തിന്റെ കണ്ണുകള്‍ നേരത്തെ തന്നെ ദാനം നല്‍കിയിട്ടുണ്ടെന്നും വസന്തകുമാരി പറഞ്ഞു. ജവഹര്‍ നഗറിലെ ശ്രീനിവാസ ഹൈറ്റ്‌സില്‍ നടക്കുന്ന പൊതുദര്‍ശനത്തിന് സ്വാഗതം…