Month: November 2024

തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരിൽ തെങ്ങ് വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ പഴയങ്ങാടി മുട്ടത്താണ് ദാരുണമായ അപകടം ഉണ്ടായത്.പഴയങ്ങാടി മുട്ടം സ്വദേശികളായ മൻസൂറിന്‍റെയും സമീറയുടെയും പത്തു വയസുള്ള മകൻ നിസാലാണ് മരിച്ചത്. വീടിന് സമീപത്ത് ജെസിബി ഉപയോഗിച്ച് തെങ്ങ് പിഴുത് മാറ്റുകയായിരുന്നു. ഇതിനിടെയാണ്…

നൈജീരിയയിലെ ബോട്ടപകടത്തിൽ 27 മരണം കാണാതായവർക്കുള്ള തിരച്ചിൽ ശക്തം

നൈജീരിയയിലെ നൈജർ നദിക്കരയിൽ ബോട്ട് മറിഞ്ഞ് 27 പേർ മുങ്ങി മരിച്ചു. കോഗി സംസ്ഥാനത്ത് നിന്ന് അയൽ സംസ്ഥാനമായ നൈജറിലേക്ക് പോവുകയായിരുന്ന ബോട്ടിൽ 50 ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.മരണപെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും ചെറുകിട കച്ചവടക്കാരും കരകൗശല വിദഗ്ധരുമാണ്, ഇവരുമായി ഭക്ഷ്യവിപണിയിലേക്ക് പോയ…

അമ്മാവൻ്റെ അസ്ഥികൂടമുപയോ​ഗിച്ച് ഗിത്താർ നിർമ്മിച്ച് മിഡ്‌നൈറ്റ് പ്രിൻസ് വ്യത്യസ്തമായ ആദരവ്

തന്റെ അമ്മാവന് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിച്ച് ഫ്ലോറിഡയിൽ നിന്നുള്ള മ്യുസീഷ്യൻ. യുട്യൂബിൽ ‘മിഡ്‌നൈറ്റ് പ്രിൻസ്’ എന്ന് അറിയപ്പെടുന്ന ആർട്ടിസ്റ്റാണ് തൻ്റെ ‘അങ്കിൾ ഫിലിപ്പി’ൻ്റെ അസ്ഥികൂടം ഉപയോഗിച്ച് ഒരു ഗിറ്റാർ നിർമ്മിച്ചത്. 1996 -ൽ ഗ്രീസിൽ വച്ച് മോട്ടോർ സൈക്കിൾ അപകടത്തിൽ…

അതുവഴി പോകുമ്പോൾ കയറി കോഫി കുടിക്കണം പിന്തുണ നല്കണം വയനാട്ടിലെ നൗഫലിന്റെ കഫേയെക്കുറിച്ച് രാഹുൽ

വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാൻ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിലെത്തി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ആദരാഞ്ജലി അർപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധി സംസാരിച്ചത്.ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോടൊപ്പം ചേർന്നു നിൽക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. ‘നിലവിൽ അധികാരത്തിൽ ഇല്ലാത്തതുകൊണ്ട് ഒരു സർക്കാരിന്…

കേരളത്തില്‍ ആദ്യം തിരുവനന്തപുരം വിമാനത്താവളം വൃത്തിയാക്കാന്‍ റോബോട്ടുകളെത്തി

തിരുവനന്തപുരം: ടെര്‍മിനല്‍ ശുചീകരണത്തിന് ക്ലീനിംഗ് റോബോട്ടുകളെ നിയോഗിച്ച് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ഒരു മണിക്കൂറില്‍ 10000 ചതുരശ്ര അടി വരെ ശുചീകരിക്കാന്‍ ശേഷിയുള്ള മൂന്ന് റോബോട്ടുകളാണ് ഇനി ടെര്‍മിനലിനുള്ളിലെ ശുചിത്വം ഉറപ്പാക്കുകകേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ ഇത്തരം റോബോട്ടുകള്‍ ഇതാദ്യമായാണ് ഉപയോഗിക്കുന്നത്. ഓട്ടമേറ്റഡ് സെന്‍സറുകള്‍…

വിദേശവനിതയുടെ മൃതദേഹം ആംബുലന്‍സ് ഡ്രൈവറുടെ വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ചു

വിദേശവനിതയുടെ മൃതദേഹം മാനന്തവാടിയില്‍ ഒരാഴ്ച ആംബുലന്‍സില്‍ സൂക്ഷിച്ചെന്ന് പരാതി. കാമറൂണ്‍ സ്വദേശിനിയുടെ മൃതദേഹം സൂക്ഷിച്ചത് ആംബുലന്‍സ് ഡ്രൈവറുടെ വീടിനോട് ചേര്‍ന്ന ഷെഡില്‍. ആശുപത്രിയിലെത്തിക്കാതിരുന്നത് അന്വേഷിക്കണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍. സ്വകാര്യ ആയുര്‍വേദകേന്ദ്രത്തില്‍ യുവതി മരിച്ച് ഈ മാസം 20ന്

വിവാഹസമ്മാനമായി വരന് ലഭിച്ച 35 അടി നീളമുള്ള നോട്ടുമാലയിൽ 2000 നോട്ടുകള്‍

വിവാഹങ്ങളില്‍ വരനേയും വധുവിനേയും സുഹൃത്തുക്കള്‍ നോട്ടുമാലകള്‍ അണിയിക്കുന്നത് ഇന്ത്യന്‍ വിവാഹങ്ങളില്‍ ഒരു പതിവ് കാഴ്ചയാണ്. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാനിലും ഈ രീതിയ്ക്ക് സ്വീകാര്യതയേറിവരികയാണ്. വിവാഹദിനത്തില്‍ പാകിസ്ഥാനിലെ ഒരു വരന്‍ അണിഞ്ഞ നോട്ടുമാലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 35 അടി നീളമുള്ള…