മുംബൈ: പരമ്പരയിലെ അവസാനമത്സരത്തിലെ അഭിമാനപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡ് ബാറ്റര്‍മാരെ സ്പിന്‍കെണിയില്‍ കുരുക്കി ഇന്ത്യ. രവീന്ദ്ര ജഡേജയുടേയും വാഷിങ്ടണ്‍ സുന്ദറിന്റേയും ആക്രമണത്തിന് മുന്നില്‍ പകച്ച ന്യൂസീലന്‍ഡ് ആദ്യ ഇന്നിങ്‌സില്‍ 235-ന് ഓള്‍ ഔട്ടായി.

ജഡേജ അഞ്ചും വാഷിങ്ടണ്‍ സുന്ദര്‍ നാലും വിക്കറ്റുവീഴ്ത്തി.ഡാരില്‍ മിച്ചലും വില്‍ യങ്ങുമാണ് ന്യൂസീലന്‍ഡ് നിരയില്‍ ടോപ് സ്‌കോറര്‍മാര്‍. 129 പന്തുകള്‍ നേരിട്ട മിച്ചല്‍ മൂന്നുഫോറും മൂന്നു സിക്‌സുമടക്കം 82 റണ്‍സ് നേടി.

138 പന്തില്‍നിന്ന് 71 റണ്‍സ് നേടിയ വില്‍ യങ് നാലു ഫോറും രണ്ട് സിക്‌സും നേടി.ടോസ് നേടി ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാതം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ മുഹമ്മദ് സിറാജ് ആദ്യ ഇലവനില്‍ ഇടംനേടിയിട്ടുണ്ട്.

ടീമില്‍ മറ്റു മാറ്റങ്ങളില്ല.”ന്യൂസീലന്‍ഡ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. മിച്ച് സാന്റ്‌നെറും ടിം സൗത്തിയും ഇല്ല. പകരം മാറ്റ് ഹെന്റിയേയും ഇഷ് സോധിയും ടീമിലിടം നേടിയിട്ടുണ്ട്.

മൂന്നാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനുമുന്നില്‍ രണ്ട് ലക്ഷ്യങ്ങളാണുള്ളത്. സ്വന്തം മണ്ണില്‍ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കുക, ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത നിലനിര്‍ത്തുക എന്നതാണ്. പരമ്പര ഇതിനകം കിവീസ് നേടിയിട്ടുണ്ട് (20).

2000ത്തിലാണ് ഇന്ത്യ അവസാനമായി നാട്ടില്‍ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയത്. അന്ന് ദക്ഷിണാഫ്രിക്ക രണ്ട് ടെസ്റ്റുകളിലും ഇന്ത്യയെ തോല്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *