യുഎഇയിൽ പൊതുമാപ്പ് നീട്ടി. ഡിസംബർ 31 വരെ രണ്ടുമാസത്തേക്കാണ് പൊതുമാപ്പ് ആനുകൂല്യം നീട്ടിയത്. പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം. വീസാ നിയമംലംഘിച്ചവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്.
അവസാനദിവസങ്ങളിൽ ആംനസ്റ്റി കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട തിരക്ക് കൂടി കണക്കിലെടുത്താണ് രണ്ടുമാസത്തേക്ക് കൂടി പൊതുമാപ്പ് ആനൂകൂല്യം നീട്ടാൻ സർക്കാർ തീരുമാനിച്ചത്.
നിലവിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ഐ.സി.പി. നിർദേശം നൽകിയിട്ടുണ്ട്വിവിധ രാജ്യക്കാരായ പതിനായിരക്കണക്കിന് പ്രവാസികളാണ് ഇതിനകം പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്