മണ്ണാർക്കാട് നഗരസഭ പരിധിയിൽ മുക്കണ്ണത്ത് കാട്ടുപന്നി കുറുകെ ചാടി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. കോങ്ങാട് ചെറായ കൊട്ടശ്ശേരി വരപ്പാക്കൽ രതീഷാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പരുക്കേറ്റ ഇദ്ദേഹത്തെ ആദ്യം വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സ തേടിയെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയാവുകയാണ്. അധികൃതർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കഴിഞ്ഞ മാസമാണ് കാരാ കുറിശ്ശി സ്വദേശിയായ മുഹമ്മദ് ആഷിഖ് ഇതേ സ്ഥലത്ത് ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് മറിഞ്ഞ് മരിച്ചത്