തിരുവനന്തപുരം: ഭാഷാ ദിനത്തിൽ വിതരണം ചെയ്ത പൊലീസ് മെഡലുകളിൽ അക്ഷരതെറ്റുകൾ കടന്നുകൂടിയതിനെ തുടർന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ തീരുമാനം. ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകൾ നൽകാൻ ഡിജിപി ആവശ്യപ്പെടും.
മെഡലുകളിൽ ഗുരുതരമായ അക്ഷരത്തെറ്റാണ് കടന്നു കൂടിയിരുന്നത്. സംഭവം വലിയ വിമർശനത്തിനിടയാക്കിയിരുന്നു. പുതിയ മെഡലുകൾ ഓരോ യൂണിറ്റ് വഴിയും വിതരണം ചെയ്യും.