കൊല്‍ക്കത്ത: ഐ.പി.എല്‍ 2025 മെഗാലേലത്തിന് മുന്നോടിയായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ തവണ കപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ കൊല്‍ക്കത്ത ടീം നിലനിർത്താത്തതിൽ ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
കെ.കെ.ആറിന് അവരുടെ ഏറ്റവും മികച്ച സീസണ്‍ സമ്മാനിക്കുകയും കിരീടനേട്ടത്തിലേക്ക് മുന്നില്‍നിന്ന് നയിക്കുകയും ചെയ്ത ശ്രേയസ് അയ്യരെ ഒഴിവാക്കാനുള്ള കാരണം സംബന്ധിച്ചായിരുന്നു അഭ്യൂഹങ്ങള്‍. ഇതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ടീം സി.ഇ.ഒ വെങ്കി മൈസോര്‍.
ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അത് ശ്രേയസ് അയ്യരുടേത് തന്നെയാണെന്നാണ്വെങ്കി വെളിപ്പെടുത്തിയിരിക്കുന്നത്. ലേലത്തിലൂടെ തന്റെ വിപണി മൂല്യം അറിയാന്‍ ശ്രേയസ് ആഗ്രഹിക്കുന്നതായും വെങ്കി സൂചന നല്‍കിറിങ്കു സിങ്, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസ്സല്‍, ഹര്‍ഷിത് റാണ, രമണ്‍ദീപ് സിങ് എന്നീ ആറ് താരങ്ങളെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയിരിക്കുന്നത്.
അദ്ദേഹം ഞങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തായിരുന്നു (നിലനിര്‍ത്തലിന്). അവന്‍ ക്യാപ്റ്റനാണ്, 2022-ല്‍ ഈ പ്രത്യേക കാരണത്താലാണ് ഞങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത്’ ശ്രേയസ് അയ്യരെ കുറിച്ച് വെങ്കി സംസാരിച്ചു. ശ്രേയസ് അയ്യര്‍ക്ക് അര്‍ഹമായ ബഹുമാനം ലഭിച്ചില്ലെന്ന് ആളുകള്‍ ഇനി പറയില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
കെകെആര്‍ നിലനിര്‍ത്തലില്‍ അദ്ദേഹത്തിന് ആദ്യ പരിഗണന നല്‍കിയെങ്കിലും അദ്ദേഹമത് സ്വീകരിച്ചില്ലെന്നും വെങ്കി പറഞ്ഞു.”ടീമുകളില്‍ താരങ്ങളെ നിലനിര്‍ത്തുന്നത് പരസ്പര ധാരണയുടെ പുറത്താണ്. അതില്‍ താരങ്ങളഉടെ സമ്മതം പ്രധാനമാണ്.
ടീമുകള്‍ക്ക് ഏകപക്ഷീയമായ ഒരു തീരുമാനം എടുക്കാനാകില്ല. കളിക്കാരന്റെ വിവിധ ഘടകങ്ങള്‍ പരിഗണിക്കുകയും വേണം. പണം പോലുള്ള ഘടകങ്ങള്‍ കാരണം ഒരു കരാര്‍ സംഭവിക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അവരുടെ മൂല്യം പരിശോധിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ടീമിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുമെന്നും വെങ്കി കൂട്ടിച്ചേര്‍ത്തു.”