ശോഭാ സുരേന്ദ്രനെതിരെ ബിജെപിയിൽ പടയൊരുക്കം. ഉപതെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ ശോഭ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് നേതാക്കൾ ആവശ്യപ്പെടുന്നു.കൊടകര വിഷയം സംസ്ഥാന നേതൃത്വം അവഗണിക്കുമ്പോൾ ശോഭ വിഷയം കത്തിച്ചു നിർത്തുന്നുവെന്നാണ് ആരോപണം.

തുടർ പ്രകോപനം ഉണ്ടാക്കുന്നുവെന്നും
ഈ നീക്കം ബോധപൂർവ്വമാണെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.തിരൂർ സതീശനുമായി ശോഭയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് നേതൃത്വത്തിന് വിവരം ലഭിച്ചത്.സതീശൻ്റെ നീക്കങ്ങൾക്ക് പിന്നിൽ ശോഭാസുരേന്ദ്രന് പങ്കുണ്ടോയെന്ന് നേതൃത്വം അന്വേഷിക്കും.

കേരളത്തിലെ സംഭവ വികാസങ്ങൾ ദേശീയ സംഘടന സെക്രട്ടറിയെ സംസ്ഥാന നേതൃത്വം ധരിപ്പിച്ചു. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ വിഷയം ചർച്ചയ്ക്ക് എടുക്കും.കടുത്ത നടപടി വേണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടും.

ഇതിനിടെ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു . തിരൂർ സതീശന്റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

തിരൂർ സതീശനാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.സതീശൻ്റെ വീട്ടിൽ താൻ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാസുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.

എന്നാൽ ശോഭാ സുരേന്ദ്രൻ വീട്ടിലെത്തിയ ചിത്രങ്ങളാണ് തിരൂർ സതീഷ് പുറത്തുവിട്ടത്.
ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂർ സതീശ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *