ന്യൂഡൽഹി: കശ്മീർ വിഷയം ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചതിന് പിന്നാലെ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാജീവ് ശുക്ല. അനാവശ്യമായാണ് പാകിസ്താൻ ഐക്യരാഷ്ട്ര സഭയിൽ കശ്മീർ വിഷയം ഉന്നയിച്ചതെന്ന് രാജീവ് ശുക്ല പറഞ്ഞു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്താന്റേത് അനുചിത സമീപനമാണെന്നും രാജീവ് ശുക്ല സഭയിൽ ഉന്നയിച്ചു.
സഭയിലെ ഒരു അംഗം തെറ്റായ വിവരങ്ങൾ നൽക്കുന്നത് പതിവായെന്നും എന്നാൽ ഈ തെറ്റായ പ്രചാരണങ്ങളാൽ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യത്തെ അളക്കാൻ സാധിക്കില്ല എന്നും ശുക്ല സഭയിൽ പറഞ്ഞു.ജമ്മു കശ്മീരിലെ സമീപകാല തിരഞ്ഞെടുപ്പ് ചൂണ്ടി കാട്ടിയാണ് രാജീവ് ശുക്ല പാകിസ്താനെതിരെ ആഞ്ഞടിച്ചത്. കശ്മീരിലെ ശക്തമായ പോളിങ് ശതമാനം കാട്ടി ജനാധിപത്യം വ്യത്യസ്ഥമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മൂന്ന് ഘട്ടങ്ങളിലായി 61.38 ശതമാനം, 57.31 ശതമാനം, 69.9 ശതമാനം എന്ന ഈ ശക്തമായ പോളിങ് ശതമാനം ഇന്ത്യയെന്ന ജനാധിപത്യ സ്ഥാപനത്തിന് മേലെയുള്ള വിശ്വാസമാണ് കാട്ടുന്നത്. അവിഭാജ്യ ഘടകമായ കശ്മീരിനെതിരെ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ രാജ്യം ഒറ്റക്കെട്ടാണെന്നും രാജീവ് ശുക്ല ഐക്യരാഷ്ട്രസഭയിൽ ആഞ്ഞടിച്ചു.
കൂടാതെ ഭിന്നിപ്പിക്കാന് പാകിസ്താന് ശ്രിമിക്കുന്നുവെന്നും തെറ്റായ വിവരങ്ങൾ പുറത്തു വിടുന്ന ഇത്തരത്തിലുള്ള വൈറസുകളെ ചെറുക്കുകയും സമാധാനം നിലനിർത്തുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വസുദൈവ കുടുംബകം എന്ന ആശയത്തിൽ ജാതി, മത, ലിംഗ ഭേദമില്ലാതെയാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്നും, യുഎന്നിൻ്റെ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് വകുപ്പിൻ്റെ പ്രവർത്തനങ്ങളിലും സംരംഭങ്ങളിലും ഇന്ത്യ പിന്തുണ നൽകുന്നത് തുടരുമെന്നും അറിയ്യിച്ചു കൊണ്ടാണ് രാജീവ് ശുക്ല തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്.