കാസ‍ര്‍കോട്: കുറ്റവാളികളെ പിടിക്കുന്നതില്‍ മികവ് തെളിയിച്ച റൂണിക്ക് കാസര്‍കോട് പൊലീസിന്‍റെ വിരമിക്കൽ യാത്രയയപ്പ്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ സാനിധ്യത്തിലായിരുന്നു പരിപാടി. എട്ടര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കെ -9 സ്ക്വാഡിലെ ട്രാക്കര്‍ പൊലീസ് നായ റൂണി വിരമിക്കുന്നത്.

കാസര്‍കോട് പൊലീസ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയും അഡീഷണല്‍ എസ്പി ബാലകൃഷ്ണന്‍ നായരും അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി.

കുറ്റാന്വേഷണത്തില്‍ മികവ് തെളിയിച്ച കെ-9 സ്ക്വാഡിലെ ട്രാക്കര്‍ പൊലീസ് നായ റൂണി. 500 ലധികം കേസുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രജീഷ്, രഞ്ജിത്ത് എന്നിവരാണ് പരിശീലകര്‍.

ജര്‍മ്മന് ഷെപ്പേര്‍ഡ് വിഭാഗത്തില്‍പ്പെട്ട റൂണി 2016 ഏപ്രില്‍ പത്ത് മുതല്‍ സേനയുടെ ഭാഗമാണ്. ചിറ്റാരിക്കാല്‍ സ്റ്റേഷന്‍ പരിധിയിലെ കൊലപാതകമാണ് ആദ്യം അന്വേഷിച്ചത്.

രൂണിയുടെ ഇടപെടലിൽ കുറ്റവാളിയെ വേഗത്തില്‍ കണ്ടെത്താനായി. നിര്‍ണ്ണായകമായ പല ഘട്ടങ്ങളിലും അന്വേഷണത്തിന് വഴികാട്ടിയായ പൊലീസ് നായക്കുള്ള യാത്രയയപ്പ് ഉദ്യോഗസ്ഥര്‍ ഗംഭീരമാക്കി. തൃശൂര്‍ വിശ്രാന്തിയിലാണ് ഇനി റൂണിയുടെ വിശ്രമ ജീവിതം.

Leave a Reply

Your email address will not be published. Required fields are marked *