ആരാധകർ കാത്തിരുന്ന വാർത്തയെത്തി. തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷിന് പ്രണയ സാഫല്യം. കീർത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ആന്റണി തട്ടിൽ ആണ് കീർത്തിയുടെ പ്രതിശ്രുത വരനെന്നാണ് സൂചന.
ദീർഘകാലമായി ഇവർ പ്രണയത്തിലാണെന്നാണ് വിവരം. വിവാഹക്കാര്യം ഔദ്യോഗികമായി കീർത്തിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍വെച്ചായിരിക്കും വിവാഹച്ചടങ്ങുകളെന്നും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
തനിക്ക് പ്രണയമുണ്ടെന്ന് അടുത്തിടെ നൽകിയ നൽകിയ അഭിമുഖത്തിൽ കീർത്തി സൂചിപ്പിച്ചിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താൻ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീർത്തിയുടെ മറുപടി. എന്നാൽ, ആരെയാണ് പ്രണയിക്കുന്നതെന്ന വിവരം ഒരിക്കലും കീർത്തി വെളിപ്പെടുത്തിയിരുന്നില്ല.
ഹൈസ്‌കൂള്‍ പഠനകാലത്താണ് കീര്‍ത്തി ആന്റണിയുമായി പരിചയത്തിലാകുന്നത്. ഈ സമയം ആന്റണി കൊച്ചിയില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ആന്റണി തട്ടില്‍ ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണെന്നാണ് സൂചന.
നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനക സുരേഷിന്റെയും ഇളയമകളാണ് കീർത്തി. സിനിമയിൽ അമ്മയെപ്പോലെ അഭിനയവഴി തിരഞ്ഞെടുത്ത കീർത്തിയുടെ അരങ്ങേറ്റ ചിത്രം ഗീതാഞ്ജലിയായിരുന്നു. മലയാളത്തിൽ മോഹൻലാലിനൊപ്പം തുടക്കം കുറിച്ച കീർത്തി വളരെ പെട്ടെന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചുവടു മാറ്റി.
തെലുങ്കിൽ അഭിനയിച്ച മഹാനടി എന്ന ചിത്രം കീർത്തിയുടെ കരിയറിൽവഴിത്തിരിവായി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അടക്കം ആ കഥാപാത്രത്തിലൂടെ കീർത്തി നേടി. മാമന്നൻ, സർക്കാരു വാരിപ്പാട്ട, അണ്ണാത്തെ, സർക്കാർ തുടങ്ങിയ മുൻനിര താര ചിത്രങ്ങളിൽ കീർത്തി അഭിനയിച്ചു. സാനി കയിധം എന്ന ചിത്രത്തിലെ അഭിനയം നിരൂപക പ്രശംസ നേടി.
ബേബി ജോൺ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. അതിനിടയിലാണ് വിവാഹ വാർത്ത പുറത്തു വന്നിരിക്കുന്നത്. വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.