വിവാഹമോചന വാര്‍ത്തകള്‍ക്കിടെ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി എ.ആര്‍. റഹ്‌മാന്‍ രംഗത്ത് എത്തിയിരുന്നു. ‘ഈ ബന്ധം മുപ്പതിലെത്തുമെന്ന് പ്രതീക്ഷിച്ചു’ എന്ന് തുടങ്ങുന്ന വികാരനിര്‍ഭരമായ കുറിപ്പ് എ.ആര്‍.റഹ്‌മാന്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ റഹ്മാന്‍റെ കുറിപ്പ് എക്സില്‍ ഷെയര്‍ ചെയ്ത് കൂപ്പുകയ്യുമായി മകള്‍ ഖജീജ റഹ്മാൻ. സ്വകാര്യത മാനിക്കണമെന്ന് മകള്‍ റഹീമയും ആവശ്യപ്പെട്ടു.
എ.ആര്‍.റഹ്‌മാനും ഭാര്യ സൈറയും വേര്‍പിരിയാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാമൂഹികമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പ്രതികരിച്ചത്.ഈ ബന്ധം മുപ്പതിലെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.
പക്ഷേ, എല്ലാകാര്യങ്ങള്‍ക്കും കാണാന്‍ കഴിയാനാകാത്ത ഒരു അവസാനമുണ്ട്. തകര്‍ന്ന ഹൃദയങ്ങളാല്‍ ദൈവത്തിന്റെ സിംഹാസനം പോലും വിറച്ചേക്കാം. വീണ്ടും പഴയപടിയാകില്ലെങ്കിലും ഞങ്ങള്‍ അര്‍ഥം തേടുകയാണ്.
ആകെ തകർന്ന ഈ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴും ഞങ്ങളുടെ സ്വകാര്യത മാനിച്ചതിനും നിങ്ങള്‍ കാണിച്ച ദയയ്ക്കും സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു’ എന്നായിരുന്നു റഹ്‌മാന്റെ കുറിപ്പ്.നേരത്തെ മകൾ ഖദീജ റഹ്മാന്റെ സിനിമാസംഗീതരംഗത്തേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ചു വാചാലനായി എ.ആർ.റഹ്മാൻ രംഗത്ത് വന്നിരുന്നു .
മകളെ അധിക്ഷേപിക്കുന്നവർക്കും പരിഹസിക്കുന്നവർക്കുമുള്ള മറുപടിയാണ് ഈ പുതിയ തുടക്കമെന്ന് റഹ്മാൻ പറഞ്ഞു. ഹലിത ഷമീം സംവിധാനം ചെയ്യുന്ന ‘മിൻമിനി’ എന്ന ചിത്രത്തിനു സംഗീതമൊരുക്കിയാണ് ഖദീജ സിനിമാരംഗത്തു തുടക്കം കുറിച്ചത്.
എന്റെ മകൾ ആദ്യമായി സംഗീതമൊരുക്കുന്ന ചിത്രമാണ് മിൻമിനി. സംവിധായിക ഹലിത ഷമീം ആണ് അതിലേക്ക് അവളെ ക്ഷണിച്ചത്. ചിത്രം ഏറ്റവും മികവുറ്റതാകട്ടെ. ഖദീജയെക്കുറിച്ച് എന്ത് വാർത്ത വന്നാലും ദശലക്ഷക്കണക്കിനാളുകൾ അവളെ പരിഹസിക്കും. അധിക്ഷേപങ്ങൾക്കെല്ലാം അവൾ ജോലിയിലൂടെ മറുപടി നൽകി.
ഞാൻ എന്റെ മകളെയോർത്ത് അഭിമാനിക്കുന്നു. ഇനിയും കൂടുതൽ വിജയങ്ങൾ നൽകി ദൈവം അവളെ അനുഗ്രഹിക്കട്ടെ’, റഹ്മാൻ പറഞ്ഞു.