ന്യൂഡല്‍ഹി: വിവാഹത്തിന് പങ്കെടുക്കാന്‍ വരുന്നവര്‍ വധൂവരന്മാര്‍ക്കും അവര്‍ തിരിച്ചും സമ്മാനങ്ങള്‍ നല്‍കുന്നത് പതിവാണ്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശിലെ ഒരു വിവാഹ വേദിയില്‍ നിന്നുള്ള വീഡിയോ ഇപ്പോള്‍ വൈറലാണ്.ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്‌നഗറിലെ വിവാഹാഘോഷത്തിനിടയില്‍ അതിഥികള്‍ ആകാശത്തേക്ക് പണം വാരിയെറിയുന്ന വീഡിയോയാണ് വൈറലായത്. അഫ്‌സല്‍ അര്‍മാന്‍ എന്നിവരുടെ വിവാഹത്തിനിടെയുള്ള ഏകദേശം 20 ലക്ഷം രൂപയാണ് ഇത്തരത്തില്‍ വാരിയെറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

വീടിന്റെ മുകള്‍ഭാഗത്തും, ജെസിബിയുടെ മുകളിലുമടക്കം കയറി നിന്നാണ് അതിഥികള്‍ പണമെറിയുന്നത്.വരന്റെ ഭാഗത്ത് നിന്നുള്ള അതിഥികളാണ് പണം വാരിയെറിഞ്ഞ് ആഘോഷിച്ചത്. 100, 200, 500 എന്നിവയുടെ നോട്ടുകളാണ് എറിഞ്ഞത്. താഴെ നില്‍ക്കുന്നവര്‍ ഈ പണം ശേഖരിക്കുന്നതും കാണാം.

വീഡിയോയ്ക്ക് പല തരത്തിലുള്ള പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്ആവശ്യമുള്ള മനുഷ്യര്‍ക്ക് ഈ പണം നല്‍കണമെന്നുള്ള പ്രതികരണമാണ് കൂടുതലും വരുന്നത്.

ഇന്‍കം ടാക്‌സ് ഓഫീസില്‍ നിന്നും വിളി വരുമെന്നുള്ള തമാശ രൂപേണയുള്ള പ്രതികരണങ്ങളും വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *