അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള ബറോഡ ടീമിനെ ക്രുനാല്‍ പാണ്ഡ്യ നയിക്കും. സഹോദരന് ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്. ഐപിഎല്‍ 2024 മെഗാ ലേലം ജിദ്ദയില്‍ നടക്കുന്നതിന് ഒരു ദിവസം മുമ്പ് നവംബര്‍ 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഹാര്‍ദിക് ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. 2018-19 രഞ്ജി ട്രോഫി സീസണിലാണ് ബറോഡയ്ക്കുവേണ്ടി അദ്ദേഹം അവസാനമായി കളിച്ചത്,
അതേസമയം സയ്യിദ് മുഷ്താഖ് അലിയില്‍ താരം അവസാനമായി കളിച്ചത് 2016 ജനുവരിയിലാണ്.ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കൊണ്ടാണ് താരം ആഭ്യന്തര സീസണില്‍ നിന്ന് വിട്ടുന്നത്. പിന്നെ നിരന്തരമായ പരിക്കും വില്ലനായി. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ഈയിടെ കേന്ദ്ര കരാറുള്ള കളിക്കാര്‍ ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കൡക്കണമെന്ന് നിര്‍ബന്ധിച്ചിരുന്നു.
ഈ നിര്‍ദ്ദേശമാണ് ഹാര്‍ദിക്കിനെ ആഭ്യന്തര സീസണ് കളിക്കാന്‍ നിര്ബന്ധിപ്പിച്ചതും. ക്രുനാല്‍ നയിക്കുന്ന ബറോഡ, കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്തി. ഫൈനലില്‍ പഞ്ചാബിനോട് തോറ്റാണ് ബറോഡ പുറത്താവുന്നത്.ഇത്തവണ ഗ്രൂപ്പ് ബിയിലാണ് ബറോഡ് കളിക്കുന്നത്.
ഉത്തരാഖണ്ഡ്, സിക്കിം, ത്രിപുര എന്നിവയ്ക്കൊപ്പം തമിഴ്നാട്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ ശക്തരായ ടീമുകള്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മാസം, ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി അദ്ദേഹത്തെ നിലനിര്‍ത്തിയിരുന്നു. ക്രുനാലിനെ ലക്നൗ സൂപ്പര്‍ ജയന്റ്സ് ഒഴിവാക്കുകയും ചെയ്തു. അടുത്തിടെ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടി20 ഐ പരമ്പരയിലും ഹാര്‍ദിക് ഇടം നേടിയിരുന്നു.
മുംബൈ ഇന്ത്യന്‍സിന്റെ പരിശീലന സെഷനുകളില്‍ സജീവമായിരുന്നു താരം.ഈ ആഭ്യന്തര സീസണില്‍ ബറോഡ മികച്ച ഫോമിലാണ്. രഞ്ജി ട്രോഫിയുടെ ആദ്യ ഘട്ടത്തില്‍ 27 പോയിന്റുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി.
ഹാര്‍ദിക്കിന്റെ സാന്നിധ്യം അവരുടെ ടീമിനെ കൂടുതല്‍ ശക്തമാക്കും. ക്രിക്കറ്റ് ഫീല്‍ഡിലെ പാണ്ഡ്യ സഹോദരന്മാരുടെ ഒത്തുചേരല്‍ ആരാധകര്‍ക്ക് ഒരു വിരുന്നായിരിക്കും