രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി നാം തമിഴര്‍ കക്ഷിനേതാവ് സീമാന്‍. രജനീകാന്തിന്റെ ചെന്നൈയിലെ പൊയസ് ഗാര്‍ഡന്‍ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയവും സിനിമയും ചര്‍ച്ചയായതായി സീമാന്‍ പറഞ്ഞു. ഭരണസംവിധാനങ്ങള്‍ ശരിയല്ലെന്ന് രജനികാന്ത് അഭിപ്രായപ്പെട്ടതായും സീമാന്‍ പറയുന്നു.
രജനിക്ക് രാഷ്ട്രീയം ചേരില്ലെന്നും സീമാന്‍ ആവര്‍ത്തിച്ചു.
നേരത്തേ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ അദ്ദേഹം എതിര്‍ത്തിരുന്നു. സിനിമാ നേതാക്കള്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങരുതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സീമാന്‍. വിജയ്‌യുടെ പാര്‍ട്ടി രൂപീകരണത്തേയും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.
കൂടിക്കാഴ്ചയ്ക്ക് ശേഷം രജനീകാന്തും സീമാനും ഒരുമിച്ചെടുത്ത ചിത്രം പുറത്തുവന്നതോടെ അമ്പരപ്പിലാണ് സോഷ്യല്‍ മീഡിയ.