പനാജി: ഇന്ത്യൻ നാവികസേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ച് അപകടം. വ്യാഴാഴ്ച വൈകുന്നേരം ഗോവയ്ക്ക് സമീപമായിരുന്നു സംഭവം. മീൻപിടിത്ത ബോട്ടായ മാർത്തോമ്മയുമായാണ് നാവികസേനാ കപ്പൽ കൂട്ടിയിടച്ചത്.മത്സ്യബന്ധ ബോട്ടിലുണ്ടായിരുന്ന13 ജീവനക്കാരിൽ 11 പേരെ രക്ഷപ്പെടുത്തി.

രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി സേനയുടെ കപ്പലുകളും വിമാനങ്ങളും ഉൾപ്പടെ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.13 പേരടങ്ങുന്ന ഇന്ത്യൻ മത്സ്യബന്ധന കപ്പലായ മാർത്തോമ നവംബർ 21-ന് ഗോവയുടെ 70 നോട്ടിക്കൽമൈൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യൻ നാവികസേനയുടെ കപ്പൽ യൂണിറ്റുമായി കൂട്ടിയിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

ആറ് കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് ഇന്ത്യൻ നാവികസേന ഉടൻ തന്നെ തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. 11 ജീവനക്കാരെ ഇതുവരെ രക്ഷപ്പെടുത്തി. ബാക്കിയുള്ള രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്’, നാവികസേന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *