അരമണിക്കൂര്‍ ക്യൂവില്‍ നിന്ന് നയന്‍താരയും വിഘ്നേശ് ശിവനും ഹോട്ടലിലെത്തിയത് നയന്‍സിന്റെ പിറന്നാളാഘോഷത്തിനോ?…ഡൽഹിയിലെ പ്രശസ്തമായ കാകെ ദ ഹോട്ടലിൽ ആണ് താരദമ്പതികളെത്തിയത്. ഉത്തരേന്ത്യൻ, മുഗൾ, ചൈനീസ് ഭക്ഷണങ്ങൾക്ക് പ്രശസ്തമായ ഹോട്ടലാണ് കൊണാട്ട് പ്ലേസിലെ കാകെ ദ ഹോട്ടൽ.

മേശയ്ക്കു ചുറ്റും ആളുകളില്ല, വലിയ ആഘോഷങ്ങളില്ല, അവര്‍ രണ്ടുപേരും മാത്രം. മുമ്പിലെത്തിയ ഭക്ഷണത്തിൽ നിന്ന് ആദ്യം ഭാര്യ ഭർത്താവിന് വായിൽ വച്ചു കൊടുത്തു. പിന്നാലെ ഭർത്താവ് ഭാര്യയുടെ വായിലും. ഇതായിരുന്നു നയന്‍സ്–വിക്കി ആഘോഷത്തിന്റെ ഹൈലൈറ്റ്.

നവംബര്‍ 18ന് ആയിരുന്നു നയന്‍താരയുടെ പിറന്നാള്‍. നവംബര്‍ 17ന് വൈകിട്ടാണ് ഇരുവരും കൊണാട്ട് പ്ലേസിലെത്തിയത്. അരമണിക്കൂറോളം വരിയില്‍ കാത്തുനിന്നാണ് ഭക്ഷണം കഴിച്ചതെന്ന് വിക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.

തങ്ങളുടേതായ സമയമായിരുന്നുവെന്നും വരിയില്‍ കാത്തിരുന്ന് മനോഹരമായ ഒരിടം തന്നെ തങ്ങള്‍ക്ക് കിട്ടിയെന്നും വിക്കി വിഡിയോയില്‍ പറയുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഗോഡ് ഈസ് ഗുഡ് എന്നീ ഹാഷ് ടാഗുകളോടെയാണ് വിക്കി പോസ്റ്റിട്ടിരിക്കുന്നത്.

വിക്കിയുടെ വിഡിയോക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. എപ്പോഴും രണ്ടുപേരും സന്തോഷത്തോടെ ഇരിക്കട്ടെയെന്നും ആശംസകളുണ്ട്

Leave a Reply

Your email address will not be published. Required fields are marked *