ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മെഗാലേലം തുടരുന്നു.ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ.
സൺറൈസേഴ്സ് ഹൈദരാബാദുമായുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിൽ പന്തിനെ 20.75 കോടി രൂപയ്ക്കാണ് ലഖ്നൗ ആദ്യം സ്വന്തമാക്കിയത്. ഡൽഹി ക്യാപിറ്റൽസ് റൈറ്റ് ടൂ മാച്ച് കാർഡ് ഉപയോഗിച്ചതോടെ ലഖ്നൗ 27 കോടി ഉയർത്തി വിളിച്ചാണ് റിഷഭ് പന്തിനെ സ്വന്തമാക്കിയത്.
ശ്രേയസ് അയ്യർ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിങ്സ്, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ് ടീമുകൾ ശ്രേയസ് അയ്യരിനായി രംഗത്തെത്തി. ഒടുവിൽ 26.75 കോടി രൂപയ്ക്ക് ശ്രേയസിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി.
കഴിഞ്ഞ സീസണിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് വിറ്റുപോയ മിച്ചൽ സ്റ്റാർകിനെ ഇത്തവണ 11.75 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
ആവേശം നിറഞ്ഞ ലേലത്തിനൊടുവിൽ വെങ്കിടേഷ് അയ്യർ 23.75 കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവർ ശക്തമായ വിളിയാണ് നടത്തിയത്.
വാശിയേറിയ ലേലം വിളിയാണ് യൂസ്വേന്ദ്ര ചഹലിനായി നടന്നത്. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർ താരത്തിനായി രംഗത്തെത്തി. ഒടുവിൽ 18 കോടി രൂപയ്ക്ക് ചഹലിനെ പഞ്ചാബ് കിങ്സ് സ്വന്തമാക്കി.