നടിയും അവതാരകയും ബിഗ് ബോസ് (Bigg Boss) മത്സരാർത്ഥിയുമായിരുന്ന ആര്യ ബാബു (Arya Babu) വർഷങ്ങളായി മകൾ കുശിക്കൊപ്പമുള്ള ജീവിതവുമായി മുന്നോട്ടാണ്. ബിഗ് ബോസിൽ വന്നതും താൻ വിവാഹമോചിതയായ വിവരം തുടക്കത്തിലേ ആര്യ വെളിപ്പെടുത്തിയിരുന്നു. അഭിനയവും അവതരണവും കൂടാതെ, ആര്യ കാഞ്ചീപുരം സാരികളുടെ ബിസിനസും ആരംഭിച്ചിരുന്നു.
ഏതാനും താരവിവാഹങ്ങൾക്ക് വധു അണിഞ്ഞത് ആര്യയുടെ ബ്രാൻഡിന്റെ കല്യാണ സാരിയാണ്. ആര്യയുടെ ബ്രാൻഡ് ഇന്ന് സെലിബ്രിറ്റി ലോകത്തിനും പ്രിയങ്കരമാണ്. മുപ്പതുകളുടെ തുടക്കത്തിൽ നിൽക്കുന്ന ആര്യയോടു, ചെറുപ്പമല്ലേ, മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചൂടെ എന്ന് ചോദിക്കുന്ന ആരാധകർ നിരവധിയാണ്ഈ ചോദ്യങ്ങൾക്ക് ആര്യ നേരിട്ടൊരു മറുപടി അപ്പോഴൊന്നും കൊടുത്തില്ല.
എന്നാൽ, തനിക്ക് പ്രണയം ഉണ്ടായിട്ടുണ്ട് എന്നും പ്രണയപരാജയം സംഭവിച്ചിട്ടുണ്ട് എന്നും ആര്യ പലകുറി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം, മറ്റൊരു ജീവിതത്തെ കുറിച്ച് ഒരു വലിയ ക്ലൂ ആര്യ അവരുടെ ആരാധകരുടെ മുന്നിലേക്കിട്ടു.
വിദേശ യാത്രയെ കുറിച്ചുള്ള പോസ്റ്റിൽ സിംഗിൾ മദർ ആയുള്ള തന്റെ അവസാന വിദേശ യാത്ര എന്നായിരുന്നു ആര്യ അതിനെ വിശദീകരിച്ചത്ബഡായ് ബംഗ്ളാവ് എന്ന റിയാലിറ്റി ഷോയിൽ രമേഷ് പിഷാരടിക്കും മുകേഷിനും ഒപ്പം പ്രേക്ഷകരെ കയ്യിലെടുത്ത അവതാരകയായിരുന്നു ആര്യ.
ആര്യക്ക് ഒട്ടേറെ ഫാൻസ് ഈ വഴി വന്നുചേർന്നിരുന്നു. അതുകഴിഞ്ഞാണ് ബിഗ് ബോസ് പ്രവേശം. ആര്യ തന്നെയാകും വിജയി എന്ന് ഏകദേശരൂപം കിട്ടിയതും, കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ മുഴുമിക്കാൻ സാധിക്കാതെ പോയി. എങ്കിലും, ഏറെ പ്രേക്ഷക ശ്രദ്ധ ലഭിച്ച മത്സരാർത്ഥി ആര്യ ബാബു തന്നെയായിരുന്നു. അതിനു ശേഷം ആര്യ കൂടുതൽ സജീവമായത് അവരുടെ ഇൻസ്റ്റഗ്രാം പേജിലും ബിസിനസിലുമാണ്