മകള്‍ക്കുണ്ടായത് അതിക്രൂരമായ പീഡനമെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ പിതാവ്. മകളെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ പോലും ഭര്‍ത്താവ് രാഹുല്‍ മര്‍ദിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

രാഹുല്‍ ക്രൂരമായാണ് മകളെ മര്‍ദിച്ചതെന്നും പിതാവ് പറഞ്ഞു. ഭര്‍ത്താവിനൊപ്പം അയച്ചാല്‍ മകള്‍ കൊല്ലപ്പെടുമെന്ന് ഭയമുണ്ട്. മകള്‍ മാനസികമായി തകര്‍ന്ന നിലയിലാണ്. പരാതിയില്‍ ഉറച്ചുനില്‍ക്കും, കോടതി ഉത്തരവ് പുനഃപരിശോധിക്കണം. കേസുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

മകളുടെ സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും രാഹുലിന്റെ വീട്ടിൽ പോയി എടുത്ത് തിരികെ പോന്നു. രാഹുൽ ക്രൂരനാണ്. ശവത്തിൽ കുത്തുന്നതു പോലെയാണ് പെരുമാറ്റം. മകളെ ഭീഷണിപ്പെടുത്തിയാണ് രാഹുൽ കൊണ്ടുപോയത്. തേനേ പാലേ മോളെ എന്നൊക്കെ പറഞ്ഞ് മകളെ വശത്താക്കി കസ്റ്റഡിയിലാക്കിഅതേസമയം, പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പൊലീസിനെ ആക്രമിച്ചതിലും രാഹുലിനെതിരെ കേസെടുത്തേക്കും.

മർദനമേറ്റ് യുവതി ആശുപത്രിയിൽ ആയതിനെ തൊട്ടുപിന്നാലെ പാലാഴിയിലെ ഒരു വീട്ടിൽ നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് പ്രതി ബലം പ്രയോഗിച്ചത്മദ്യലഹരിയിൽ പൊലീസിനെ മർദ്ദിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കൂടി കേസെടുക്കാനാണ് ആലോചന. കേസിൽ യുവതിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *