താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ സൂപ്പര്‍താരം കീര്‍ത്തി സുരേഷ്. പതിനഞ്ച് വര്‍ഷമായി താന്‍ ആന്റണിയുമായി പ്രണയത്തിലാണെന്നും മുന്നോട്ട് പോകുന്നുവെന്നും താരം സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചു. ’15 വര്‍ഷം, ഇനിയും മുന്നോട്ട്.. ആന്റണി X കീര്‍ത്തി.. എന്നായിരുന്നു ഇന്‍ഫിനിറ്റി, ഡെവിള്ഐ ചിഹ്നങ്ങളോടെ താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലുമായി കീര്‍ത്തിയുടെ വിവാഹമാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വാര്‍ത്തകളെ കുറിച്ച് കീര്‍ത്തിയോ കുടുംബാംഗങ്ങളോ പ്രതികരിച്ചിരുന്നില്ല. താന്‍ പ്രണയത്തിലാണെന്ന് കീര്‍ത്തി മുന്‍പും സൂചനകള്‍ നല്‍കിയിരുന്നു.
എന്നാല്‍ ആരെയാണ് പ്രണയിക്കുന്നതെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ അടുത്തമാസം ഗോവയില്‍ വച്ചാകും കീര്‍ത്തിയുടെ വിവാഹം.
കൊച്ചിയിലെ പഠനകാലത്ത് പൂവിട്ട പ്രണയമാണ് സഫലമാകുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള റിസോർട്ട് ശൃംഖലയുടെ ഉടമയാണ് ബി.ടെക് ബിരുദധാരിയായ ആന്റണി.