കൊച്ചി ആസ്ഥാനമായുള്ള ക്ലൗഡ് ഹോസ്റ്റിംഗ് സ്റ്റാർട്ടപ്പായ ഫ്ലെക്സിക്ലൗഡ്, ഫോർബ്സ് ഇന്ത്യ DGEMS തിരഞ്ഞെടുത്ത 200 കമ്പനികളിൽ ഇടം നേടി. ആപ്ലിക്കേഷൻ ഹോസ്റ്റിംഗ്, ഇ-കൊമേഴ്‌സ് ബിസിനസുകൾ, ഉയർന്ന ട്രാഫിക്കുള്ള വെബ്‌സൈറ്റുകൾക്ക് അനുയോജ്യമായുള്ള പ്ലാറ്റ്‌ഫോം എന്നിവയിലുള്ള പ്രാവീണ്യം കണക്കിലെടുത്താണ് ഫ്ലെക്സിക്ലൗഡിന് ഈ അംഗീകാരം.
സംരഭകരായ വിനോദ് ചാക്കോയും അനൂജ ബഷീറും 2020 ൽ സ്റ്റാർട്ടപ്പ് ആയി ആരംഭിച്ച ഫ്ലെക്സിക്ലൗഡിന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സ്കെയിൽ-അപ്പ് ഗ്രാൻ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്. നിലവിൽ 13 രാജ്യങ്ങളിൽ ഉടനീളം 2200-ലധികം ബ്ലോഗർമാർ മുതൽ ബഹുരാഷ്ട്ര കമ്പനികൾ വരെയുള്ള വരിക്കാർക്ക് കമ്പനി സേവനം നൽകുന്നു.
ഫോർബ്സ് ഇന്ത്യ ഡിജിഇഎംഎസ് തിരഞ്ഞെടുത്ത 200 കമ്പനികളിൽ ഇടം നേടുക എന്നത് ഫ്ലെക്സിക്ലൗഡിനെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരമാണ്.
ജിസിസിയും യൂറോപ്പും ഉൾപ്പെടയുള്ള രാജ്യങ്ങളിലേക്ക് തങ്ങളുടെ സേവനങ്ങൾ വിപുലപ്പെടുത്താനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത് എന്ന് സിഇഒ അനൂജ ബഷീർ പറഞ്ഞു.