പാലക്കാട്: മീങ്കരയിലെ പൊതുശ്മശാനത്തില്‍ കുഞ്ഞു ജീവ ഉറങ്ങുന്ന കുഴിമാടത്തിനു മുകളില്‍ ഒരു മഞ്ഞപ്പാവയുണ്ട്. ജീവയ്ക്കുവേണ്ടി അച്ഛന്‍ രമേഷ് വാങ്ങിയതായിരുന്നു ആ പാവക്കുട്ടിയെ. കൂടെക്കളിക്കാന്‍ വരാത്ത കുഞ്ഞിന് കൂട്ടായുറങ്ങുന്ന പാവ കണ്ടു നില്‍ക്കുന്നവരുടെ കണ്ണുനിറയ്ക്കുന്നു.
ചൊവ്വാഴ്ച തൃശ്ശൂര്‍ നാട്ടികയില്‍ മദ്യപിച്ച് ലക്കുകെട്ടയാള്‍ ഓടിച്ച ലോറിക്കടിയില്‍പ്പെട്ടാണ് നാലുവയസ്സുകാരന്‍ ജീവയുടെ ജീവന്‍ പൊലിഞ്ഞത്.
പരിക്കേറ്റ അമ്മ ചിത്ര ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവയുടെ മരണം നേരിട്ടുകണ്ട ഞെട്ടലിലാണ് രമേശിന്റെ സഹോദരപുത്രന്‍ പന്ത്രണ്ടുവയസ്സുകാരനായ അപ്പുക്കുട്ടന്‍.അപകടത്തിന്റെ ഞെട്ടലില്‍നിന്ന് ഇനിയും ചെമ്മണംതോട്ടിലെ കുടുംബങ്ങള്‍ മോചിതരായിട്ടില്ല. സംഭവസ്ഥലത്തുണ്ടായിരുന്ന താന്‍ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് നടുക്കത്തോടെ പറയുകയാണ് രമേഷ്.