കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഈ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 16 സിരീസ് പലരും ഏറ്റെടുത്തതിനൊപ്പം ട്രോളുകള്‍ക്കും കാരണമായിരുന്നു. തൊട്ടുമുമ്പത്തെ ഐഫോണ്‍ 15 സിരീസ് പുതിയ പുറംചട്ടയില്‍ ഇറക്കിയത് മാത്രമാണ് ഐഫോണ്‍ 16 മോഡലുകള്‍ എന്നായിരുന്നു ട്രോളര്‍മാരുടെ പരിഹാസം.
ഐഫോണ്‍ 16 സിരീസിലെ പ്രോ മോഡലുകള്‍ പോലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല എന്ന് ഇവര്‍ വിമര്‍ശിച്ചു.
ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ വൈകിയതും വിമര്‍ശനങ്ങള്‍ കാരണമായി. ഈ പരിഭവമെല്ലാം മാറ്റുമോ ഐഫോണ്‍ 17 സിരീസില്‍ ആപ്പിള്‍ കമ്പനി എന്ന ആകാംക്ഷ ഉയരുകയാണ്.
ഐഫോണ്‍ 17 പ്രോ മോഡലുകള്‍ വരാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കുകയാണെങ്കിലും ഫോണുകളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആഗോള മാധ്യമങ്ങളിലും എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിലും നിറഞ്ഞുകഴിഞ്ഞു.
ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ വരാന്‍ സാധ്യതയുള്ള അപ്‌ഡേറ്റുകളെ കുറിച്ച് മാക്‌റൂമേഴ്‌സിന്‍റെ റിപ്പോര്‍ട്ട് വിവരിക്കുന്നത് ഇങ്ങനെ.