മലയാള സിനിമകളെ പറ്റി ഇപ്പോൾ അന്യ ഭാഷയിലുള്ള ആളുകളും സംസാരിക്കാറുണ്ടെന്നും ‘ഫേസ് ഓഫ് മലയാളം സിനിമ’ എന്നത് ഇപ്പോള്‍ ഫഹദ് ഫാസിലാണെന്നും പറയുകയാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമകൾ കാണാനായി ചോദിക്കുമ്പോൾ പഴയ എണ്‍പതിലെയോ തൊണ്ണൂറുകളിലെയോ സിനിമകളുടെ പേരുകള്‍ പറയാറുണ്ടെന്നും ഐശ്വര്യ പറഞ്ഞു.
മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണംഎല്ലാവരും മലയാളത്തില്‍ നിന്നും ഇപ്പോള്‍ വരുന്ന സിനിമകളെ പറ്റി സംസാരിക്കാറുണ്ട്.
ഹിന്ദിയില്‍ നിന്നുള്ള എന്റെ ഫ്രണ്ട്‌സിനോട് സംസാരിക്കുമ്പോള്‍ അവര്‍ക്ക് അറിയാവുന്ന ഒരു ഫേസ് ഓഫ് മലയാളം സിനിമ എന്നത് ഇപ്പോള്‍ ഫഹദ് ഫാസിലാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു കഴിഞ്ഞാല്‍ അവര്‍ നമ്മളോട് റെക്കമെന്‍ഡേഷന്‍സ് ചോദിക്കാറുണ്ട്.
അപ്പോള്‍ ഇവിടുത്തെ പഴയ എണ്‍പതിലെയോ തൊണ്ണൂറുകളിലെയോ സിനിമകളുടെ പേരുകള്‍ പറഞ്ഞു കൊടുക്കും. ഇതും കൂടി കണ്ടു നോക്കൂവെന്ന് അവരോട് പറയും.
അവര്‍ അത് കാണുകയും ചെയ്യും.അതില്‍ നമുക്ക് ശരിക്കും വലിയ സന്തോഷമാണല്ലോ. കാരണം നമ്മള്‍ കണ്ടു വളര്‍ന്ന സിനിമകളും നമ്മള്‍ ആരാധിക്കുന്നവരുടെ സിനിമകളും അവരോട് കാണാന്‍ പറയുകയല്ലേ. ഞാന്‍ എന്റെ ഒരു ഫ്രണ്ടിനോട് തൂവാനത്തുമ്പികള്‍ കാണാന്‍ പറഞ്ഞു.
ആ സിനിമയിലെ സ്‌കോര്‍ പുള്ളിക്ക് അന്ന് ഒരുപാട് ഇഷ്ടമായി,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.അതേസമയം, ഐശ്വര്യയുടെ തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് ഹലോ മമ്മി. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നറായെത്തിയ ചിത്രത്തിൽ ഷറഫുദ്ദീനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മണി രത്‌നത്തിന്‍റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനാകുന്ന തഗ് ലൈഫിലാണ് ഐശ്വര്യ ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്