കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറു മണിയോടെയാണ് സ്നേഹാഞ്ജലിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.”
ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടി ഒരാൾ പുഴയിൽ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാർ അറിയിച്ചതിന്റെ ഭാഗമായി കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. “സ്നേഹാഞ്ജലിയുെട വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ.”