ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി പാക് മുൻ താരം വസീം അക്രം. മത്സരത്തിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് ഇന്നലെ പുറത്ത് വിട്ട വിഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ഇന്ത്യ 295 റൺസിന്റെ കൂറ്റൻ ജയം നേടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല, ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ വലിയ നേട്ടവും തിരിച്ചുവരവുമാണ്.
ഓസ്‌ട്രേലിയ പോലെയൊരു ടീമിനെ അവരുടെ ഫേവറൈറ്റ് പിച്ചായ പെർത്തിൽ പോയി നേരിട്ട് ഒരു ഏഷ്യൻ ടീം നേടിയ വിജയമെന്ന നിലയിൽ എല്ലാ ഏഷ്യാക്കാർക്കും ഇതിൽ അഭിമാനിക്കാം.
നാല്പത് വർഷത്തെ കരിയറിൽ ഇത് പോലൊരു തകർപ്പൻ ടെസ്റ്റ് പ്രകടനം താൻ നേരിട്ട് കണ്ടിട്ടില്ലെന്നും അക്രം പറഞ്ഞു. മത്സരത്തിലെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ഇന്ത്യൻ ബൗളർമാരെയും അവരെ നയിച്ച ബുംമ്രയെയും അക്രം പ്രശംസിച്ചു.