മലയാളത്തിൽ രണ്ട് സിനിമകൾ ഉടൻ ചെയ്യുമെന്ന് അടുത്തിടെ ലക്കി ഭാസ്കർ സിനിമയുടെ കൊച്ചി പ്രീ റിലീസ് ഇവന്റിൽ ദുൽഖർ സൽമാൻ അറിയിച്ചിരുന്നു. ‘ആർഡിഎക്സ്’ സംവിധായകൻ നഹാസ് ഹിദായത്തും സൗബിൻ ഷാഹിറും ഒരുക്കുന്ന സിനിമകളിലാകും നായകനായി ദുൽഖർ എത്തുക. ഇപ്പോഴിതാ സൗബിൻ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച ഒരു സ്റ്റോറിയാണ് ചർച്ചയാകുന്നത്.

ഒരു ബൈക്കിന്റ ചിത്രത്തിൽ ദുൽഖർ സൽമാനെയും സമീർ താഹിറിനെയും സൗബിൻ മെൻഷൻ ചെയ്തിട്ടുണ്ട്. ഇത് പുതിയ ചിത്രത്തിന്റെ വരവറിയിച്ചതായാണ് ആരാധകർ പറയുന്നത്.

വ്യത്യസ്തമായ ഴോണറിൽ ബീച്ച് റേസ്, ന്യൂ ഇയർ ക്രിസ്തുമസ് ഒകെയ് വരുന്ന വിഷ്വലി വലുപ്പം കാണിക്കുന്ന ഒരു ചിത്രം ആലോചനയിൽ ഉണ്ടെന്ന് സൗബിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ കട്ടും ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ആ ചിത്രമാണോ ഈ ചിത്രം എന്നാണ് ആരാധകർ ചോദിക്കുന്നത്. അങ്ങനെയെങ്കിൽ പറവയ്ക്ക് ശേഷം മറ്റൊരു മികച്ച സൗബിൻ ചിത്രത്തിൽ ദുൽഖറിനെ കാണാനായേക്കും. ചിത്രത്തിലെ അണിയറ പ്രവർത്തകരെക്കുറിച്ചോ മറ്റു വിവരങ്ങളോ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ലസൗബിൻ ഷാഹിർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ.

ചിത്രത്തിൽ ദുൽഖറിന്റെ കാമിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച കളക്ഷൻ സിനിമയ്ക്ക് ലഭിച്ചിരുന്നു. സൗബിനും ദുൽക്കറും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.

Leave a Reply

Your email address will not be published. Required fields are marked *