തന്റെ അമ്മാവന് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിച്ച് ഫ്ലോറിഡയിൽ നിന്നുള്ള മ്യുസീഷ്യൻ. യുട്യൂബിൽ ‘മിഡ്‌നൈറ്റ് പ്രിൻസ്’ എന്ന് അറിയപ്പെടുന്ന ആർട്ടിസ്റ്റാണ് തൻ്റെ ‘അങ്കിൾ ഫിലിപ്പി’ൻ്റെ അസ്ഥികൂടം ഉപയോഗിച്ച് ഒരു ഗിറ്റാർ നിർമ്മിച്ചത്.

1996 -ൽ ഗ്രീസിൽ വച്ച് മോട്ടോർ സൈക്കിൾ അപകടത്തിൽ പ്രിൻസിന്റെ പ്രിയപ്പെട്ട ഫിലിപ്പ് അങ്കിളിൻ്റെ ജീവൻ നഷ്ടപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് 28 വയസ്സായിരുന്നു. അദ്ദേഹത്തിൻ്റെ അസ്ഥികൂടം പ്രദേശത്തെ ഒരു മെഡിക്കൽ കോളേജിന് ദാനം ചെയ്തു. ഏകദേശം രണ്ടു പതിറ്റാണ്ടോളം ഗവേഷണത്തിനായി അത് അവിടെ സൂക്ഷിച്ചു.

പിന്നീട് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യഥാർത്ഥ അസ്ഥികൾ ഉപയോഗിക്കുന്നത് ഗ്രീസിൽ നിരോധിച്ചു. അതിനാൽ, കോളേജിന് അസ്ഥികൂടം തിരികെ നൽകേണ്ടിവന്നു. അപ്പോഴാണ് അങ്കിൾ ഫിലിപ്പിൻ്റെ ഭൗതികാവശിഷ്ടങ്ങൾ അടുത്തുള്ള ഒരു സെമിത്തേരിയിൽ സൂക്ഷിക്കാൻ പ്രിൻസിന്റെ കുടുംബം തീരുമാനിച്ചത്.

അതിനുള്ള വാടക കുടുംബത്തിന് താങ്ങാവുന്നതിലും അധികമായിരുന്നു. ആ സമയത്ത് പ്രിൻസ് ചില തീരുമാനങ്ങൾ എടുത്തു. അങ്കിൾ ഫിലിപ്പിന്റെ അസ്ഥികൂടം ഉപയോ​ഗിച്ച് ​ഗിത്താർ നിർമ്മിക്കുക എന്നതായിരുന്നു പ്രിൻസിന്റെ തീരുമാനം‘Skelecaster’ എന്നാണ് പ്രിൻസ് അതിന് പേര് നൽകിയത്.

എന്നാൽ, അദ്ദേഹത്തിന്റെ അമ്മയടക്കം പലർക്കും ആ തീരുമാനം അംഗീകരിക്കാനായില്ല. പക്ഷേ, ഇതിലും നല്ലൊരു ആദരവ് എങ്ങനെയാണ് അമ്മാവന് നൽകുക എന്നാണ് പ്രിൻസ് ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *