ഡിസംബർ എത്തിയതോടെ ക്രിസ്തുമസിനെ വരവേൽവേൽക്കാൻ ഒരുങ്ങുകയാണ് നാട്. ജാതി മത ഭേദമന്യേ വീടുകളിൽ നക്ഷത്രങ്ങൾ തെളിഞ്ഞ് കഴിഞ്ഞു. എന്നാൽ ഇക്കുറി ഹിന്ദു ഭവനങ്ങളിൽ ക്രിസ്തുമസ് നക്ഷത്രം തൂക്കരുതെന്നുള്ള സ്വകാര്യ കമ്പനിയുടെ പരസ്യത്തെ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഫാക്ടറി പൂട്ടിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു .

ഹിന്ദു ഭവനങ്ങള്‍ അലങ്കരിക്കപ്പെടേണ്ടത് ക്രിസ്തുമസ് സ്റ്റാറുകള്‍ ഉപയോഗിച്ചല്ല, മണ്ഡലകാലത്ത് അയ്യപ്പ സ്വാമിയുടെ ചിത്രം പതിച്ച മകരനക്ഷത്രംക്രിസ്മസ് കേക്കുമായി വോട്ടിനുവേണ്ടി ക്രൈസ്തവ ഭവനങ്ങളിൽ കയറിയിറങ്ങും . എന്നാൽ ഒരു ബഹുസ്വര സമൂഹത്തിൽ ക്രിസ്മസ് സ്റ്റാർ തൂക്കുന്നത് പോലും വിദ്വേഷപരമായി ചിത്രീകരിക്കും.

വെറുപ്പിന്‍റെ ഫാക്ടറി ക്രിസ്മസ് സ്റ്റാറിനെ പോലും വർഗീയമായി ചിത്രീകരിക്കുന്നു. ഈ നിലപാടുമായി എങ്ങനെയാണ് മലയാളികൾക്ക് മുൻപോട്ടു പോകാൻ സാധിക്കുക എന്ന് സന്ദീപ് ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *