Month: November 2024

മനിലയില്‍ വന്‍ തീപിടിത്തം 1000 വീടുകള്‍ കത്തിനശിച്ചു

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. തീ നിയന്ത്രണ വിധേയമാക്കുന്നതിന്…

പത്തനംതിട്ടയിൽ നാളെ ABVP വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ടയിലെ നഴ്സിങ് കോളേജ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണത്തിൽ ജില്ലയിൽ നാളെ തിങ്കളാഴ്ച (നവംബർ 25) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി. കോളജിൻ്റെയും ആരോഗ്യവകുപ്പിൻ്റെയും വീഴ്ചയിൽ പ്രതിഷേധിച്ചും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുമാണ് വിദ്യാഭ്യാസ ബന്ദ്. അമ്മു സജീവൻ്റെ മരണത്തിൽ…

മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ചു നടന്‍ ഗണപതിക്കെതിരെ കേസ്

കൊച്ചി: മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചതിന് നടൻ ഗണപതിക്കെതിരെ കേസ്. കളമശ്ശേരി പൊലീസാണ് നടനെതിരെ കേസെടുത്തത്. ഗണപതിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ കളമശ്ശേരി ഗണപതി ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ഗണപതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.…

യുപി ആശുപത്രിയിലെ തീപിടിത്തം രക്ഷപ്പെട്ട രണ്ട് കുഞ്ഞുങ്ങൾ കൂടി മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് നവജാത ശിശുക്കള്‍ കൂടി മരിച്ചു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്നാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഒരു കുഞ്ഞിന്…

സ്വർണം കടത്തിയ വാഹനം കൊള്ളയടിച്ച സംഭവം രണ്ട് പേർ പിടിയിൽ അന്വേഷണം കേരളത്തിലേക്കും

കേരളത്തിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വർണം കടത്തിയ വാഹനം കൊള്ളയടിച്ച രണ്ട് പേർ പിടിയിൽ. സാംഗ്ലി സ്വദേശികളായ നവനീത്, സൂരജ് എന്നിവരെയാണ് കർണാടക പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെടുത്തു. കേസ് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. കർണാടകയിലെ…

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ കേന്ദ്ര ധനമന്ത്രിയുമായി കെവി തോമസ് കൂടിക്കാഴ്ച നടത്തും

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രത്യേക പാക്കേജ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഡൽഹിയിലെ പ്രതിനിധി കെവി തോമസ് നാളെ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സർക്കാർ കൈമാറിയിട്ടുണ്ട്. ചർച്ച പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് കെ.വി തോമസ് പറഞ്ഞു. നാളെ…

കോടികൾ വാരി ജൊഫ്ര ആർച്ചർ ട്രെന്റ് ബോൾട്ട് മുംബൈ ഇന്ത്യൻസിൽ തിരിച്ചെത്തി

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മെ​ഗാലേലം തുടരുന്നു.ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് 27 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്റ്സിൽ. സൺറൈസേഴ്സ്…

ഡൽഹിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്

ഡല്‍ഹി: ഡല്‍ഹിയില്‍ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാഘവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പൊലീസുകാര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ത്തെന്നും പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് പറയുന്നത്. ഡല്‍ഹിയിലെ സംഗം വിഹാര്‍ മേഖലയിലായിരുന്നു സംഭവം.ഡല്‍ഹി…