Month: November 2024

ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

വിഴിഞ്ഞം: ശബരിമല തീർത്ഥാടകരുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ സീനിയർ സിപിഒ ശ്രീജിത്ത്(38) ആണ് മരിച്ചത്. ശബരിമല തീർത്ഥാടനത്തിനുശേഷം കന്യാകുമാരിയിലേക്കുപോയ തിരുനെൽവേലി സ്വദേശികളുടെ കാറിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറോടിച്ചിരുന്ന തിരുനെൽവേലി…

സ്ട്രോക്ക് വന്ന രോഗിയുമായി പോയ ആംബുലൻസിൻ്റെ വഴി മുടക്കി കാറിൽ അഭ്യാസപ്രകടനം

കാസർഗോഡ് ബേക്കലിൽ ആംബുലൻസിന്റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം. കാസര്‍ഗോഡ് നിന്ന് രോഗിയുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിനാണ് വഴി തടഞ്ഞത്. സ്ട്രോക്ക് വന്ന രോഗിയുമായാണ് ആംബുലൻസ് ജില്ലാ ആശുപത്രിയിലേക്ക് പോയത്. അടിയന്തിര ചികിത്സ വേണ്ട രോഗിയായിരുന്നു ആംബുലൻസിൽ. നിർത്താതെ ഹോണടിച്ചിട്ടും…

വിക്കിയും നയന്‍താരയും അരമണിക്കൂര്‍ ക്യൂവില്‍ ആരും കാണാതൊരു ആഘോഷം

അരമണിക്കൂര്‍ ക്യൂവില്‍ നിന്ന് നയന്‍താരയും വിഘ്നേശ് ശിവനും ഹോട്ടലിലെത്തിയത് നയന്‍സിന്റെ പിറന്നാളാഘോഷത്തിനോ?…ഡൽഹിയിലെ പ്രശസ്തമായ കാകെ ദ ഹോട്ടലിൽ ആണ് താരദമ്പതികളെത്തിയത്. ഉത്തരേന്ത്യൻ, മുഗൾ, ചൈനീസ് ഭക്ഷണങ്ങൾക്ക് പ്രശസ്തമായ ഹോട്ടലാണ് കൊണാട്ട് പ്ലേസിലെ കാകെ ദ ഹോട്ടൽ. മേശയ്ക്കു ചുറ്റും ആളുകളില്ല, വലിയ…

എ ആർ റഹ്മാൻ്റെയും സൈറ ഭാനുവിൻ്റെയും വേർപിരിയലിന് പിന്നിൽ മോഹിനി ഡേ പ്രതികരിച്ച് അഭിഭാഷക

എ ആർ റഹ്‌മാനും ഭാര്യ സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ അദ്ദേഹത്തിന്റെ ബാൻഡിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡേയും തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഏറെ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണിപ്പോൾ വിശദീകരണവുമായി സൈറാ ഭാനുവിന്റെ അഭിഭാഷക വന്ദന ഷാ…

ചേർത്തലക്കാരി അന്ന മേരി ഇന്ത്യയുടെ അഭിമാനം 13കാരി മലയാളി പെൺകുട്ടി കിളിമഞ്ചാരോ പർവതം കീഴടക്കി

ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതം കീഴടക്കി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ചേർത്തലയിലെ പതിമൂന്ന് വയസുകാരിയായ അന്ന മേരി. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുക മാത്രമല്ല അവിടെ തായ്കോണ്ടോ പ്രകടനം നടത്തുന്ന ആദ്യ വ്യക്തിയെന്ന റെക്കോർഡും അന്ന സ്വന്തം പേരിലാക്കി. ചേര്‍ത്തല സെന്റ്…

അദാനി വിഷയം കൊണ്ട് ഇന്ത്യ- അമേരിക്ക ബന്ധം ഉലയില്ല നിലപാട് വ്യക്തമാക്കി വൈറ്റ് ഹൗസ്

അദാനിയുടെ കൈക്കൂലി കേസ് ഇന്ത്യ- അമേരിക്ക ബന്ധത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് വൈറ്റ് ഹൗസ് മാധ്യമ വക്താവ് കാരിന്‍ ജീന്‍ പിയറി വ്യക്തമാക്കി. അദാനിയ്‌ക്കെതിരായ ആരോപണത്തെക്കുറിച്ച് വ്യക്തമായി അറിയാമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.…

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു 4 പേർ പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച. ജൂബിലി ജംഗ്‌ഷന് സമീപത്ത് വച്ചാണ് കാറിൽ…

അമ്മുവിന്റെ മരണത്തില്‍ അടിമുടി ദുരൂഹത ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു

തിരുവനന്തപുരം: നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു. ഇക്കാര്യത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ഡിജിപിക്ക് കത്ത് നല്‍കി. അമ്മുവിന്റെ മരണം അടിമുടി ദൂരൂഹമാണ്. കോളേജ് പ്രിന്‍സിപ്പാളും അധികൃതരും വേട്ടക്കാര്‍ക്ക് ഒപ്പം നിന്നുവെന്നും കെഎസ്‌യു ആരോപിച്ചു. സംഭവത്തിന്റെ…

അച്ഛന്‍റെ വെടിക്കെട്ട് വഴിയേ മകനും സെവാഗിന്‍റെ മകന് ഡബിള്‍ സെഞ്ച്വറി ഭാവി വാഗ്ദാനം

ഏത് ലോകോത്തര ബൗളറുടെയും പേടി സ്വപ്നമായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റർ വീരേന്ദർ സെവാഗിന്റെ മകനും ബൗളർമാരുടെ അന്തകനാകുമെന്ന് ഉറപ്പായി. അച്ഛന്റെ വഴിയേ തന്നെയാണ് മകൻ ആര്യവീറിന്റെയും യാത്ര. കൂച്ച് ബിഹർ ട്രോഫി അണ്ടർ –19 ക്രിക്കറ്റിൽ കുട്ടിത്താരം ഇരട്ട സെഞ്ച്വറി അടിച്ചെടുത്തിരിക്കുകയാണ്.…