Month: November 2024

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി. ഇതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി.…

നല്ല രസികൻ ഫാന്‍റസി ഹൊറർ- കോമഡി ത്രില്ലർ ഹലോ മമ്മി റിവ്യു

ലോകത്തിലെ ഏറ്റവും വലിയ ബന്ധമാണ് അമ്മയും മക്കളും തമ്മിലുള്ളത്. മക്കള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന അമ്മമാരെ പുരാണങ്ങളിലും ഐതീഹ്യങ്ങളിലും എന്തിനേറെ നമ്മുടെ ചുറ്റുപാടുകളിലും കാണാന്‍ സാധിക്കും. അത്തരത്തില്‍ ഇരുപത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച അമ്മയുടെ ആത്മാവ് തന്‍റെ മകള്‍ക്കൊപ്പം…

ക്രിസ്‍മസ് പോരാട്ടത്തിന് ആമിര്‍ ഖാൻ കോടികള്‍ വാരുമോ വീണ്ടും

ബോളിവുഡിന്റെ ആമിര്‍ നായകനായി വരാനിരിക്കുന്ന ചിത്രം സിത്താരെ സമീൻ പാര്‍ ആണ്. താരെ സമീൻ പറിന്റെ രണ്ടാം ഭാഗമായിരിക്കും സിത്താരെ സമീൻ പര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ആമിര്‍ ഖാന്റെ പുതിയ ചിത്രം പ്രതിപാദിക്കുന്നത് ഡൗണ്‍ സിൻഡ്രോം എന്ന രോഗാവസ്ഥയാണ് എന്നാണ്…

അമ്മു ജീവനൊടുക്കില്ല വീട്ടുകാർ ആവശ്യപ്പെട്ടിട്ടല്ല തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് ദുരൂഹയെന്ന് സഹോദരൻ

പത്തനംതിട്ട : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ ദുരൂഹ ആവർത്തിച്ച് സഹോദരൻ അഖിൽ സജീവ്. ചുട്ടിപ്പാറ എസ് എം ഇ കോളേജ് ഓഫ് നഴ്സിംഗ് കോളേജ് അധികൃതരുടെ വാദത്തിൽ പൊരുത്തക്കേടുണ്ടെന്ന് കുടുബം ആരോപിച്ചു. അമ്മു ആത്മഹത്യ ചെയ്യില്ല. വീട്ടുകാർ…

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ.പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം ഉറ്റു…

സൊമാറ്റോയില്‍ ചീഫ് ഓഫ് സ്റ്റാഫ് ജോലി 20 ലക്ഷം അങ്ങോട്ട് നല്‍കണം ശമ്പളമില്ല

ഭക്ഷണവിതരണക്കമ്പനിയായ സൊമാറ്റോയില്‍ ‘ചീഫ് ഓഫ് സ്റ്റാഫ്’ ആകാന്‍ താല്‍പര്യമുള്ളവരെ ക്ഷണിച്ച് സി.ഇ.ഒ ദീപീന്ദര്‍ ഗോയല്‍. സിഇഒയുടെ ഓഫിസും സ്റ്റാഫിനെയും നിയന്ത്രിക്കലാണ് ചീഫ് ഓഫ് സ്റ്റാഫിന്‍റെ ജോലി. പക്ഷേ ഓഫറില്‍ ദീപീന്ദര്‍ പറയുന്ന വ്യവസ്ഥകളാണ് വിചിത്രം. ജോലി കിട്ടണമെങ്കില്‍ 20 ലക്ഷം രൂപ…

വിരുന്നുകാരിയായെത്തി വെള്ളിമൂങ്ങ ഇപ്പോൾ മാനന്തവാടിയിലെ റോബിന്റെ വീട്ടിൽ ഒരുകൂടും 5 കുഞ്ഞുങ്ങളും

മാനന്തവാടി: വിരുന്നെത്തിയ വെളളിമൂങ്ങ വീട്ടിൽ കൂടൊരുക്കി, ഇപ്പോൾ കൂട്ടിൽ അഞ്ച് കുഞ്ഞുങ്ങളുമായി. വയനാട് മാനന്തവാടി ഒഴക്കൊടിയിലെ പാലയ്ക്കാപ്പറമ്പിൽ റോബിന്റെ വീട്ടിലാണ് വെളളിമൂങ്ങ കുഞ്ഞുങ്ങളുമായി താമസിക്കുന്നത്. ഒരു മാസം മുമ്പാണ് വീടിനോട് ചേർന്ന പറമ്പിലെ തെങ്ങിൻ മുകളിൽ വെള്ളിമൂങ്ങയെ ആദ്യമായി കണ്ടത്. തെങ്ങോലയിൽ…

ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം കണ്ടക്ടർ അറസ്റ്റിൽ

കന്യാകുമാരി: സർക്കാർ ബസിൽ സ്‌കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടർ അറസ്റ്റിൽ. നാഗർകോവിലിൽ നിന്ന് ചിറമടത്തേക്ക് പോവുകയായിരുന്ന ബസിലെ കണ്ടക്ടർ ശശിയാണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. സ്കൂളിലേക്ക് പോകും വഴിയായിരുന്നു കുട്ടിക്ക്…

പേസർമാരുടെ പറുദീസയൊക്കെ ശരി തന്നെ പക്ഷേ ഇത്തവണ സ്പിന്നർമാർ ബോർഡർ ഗാവസ്‌കർ പരമ്പര തൂക്കും

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റ് നടക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ന്യൂസിലാൻഡിനെതിരെ സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത അനിശ്ചിതത്വത്തിലായ ഇന്ത്യയ്ക്കും…

നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അടിമുടി ദുരൂഹത

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്. അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാതെ തിരുവനന്തപുരത്തേക്ക് അയച്ചത്തിലും വീഴ്ച്ച സംഭവിച്ചു. പ്രാഥമിക…