Month: November 2024

സ്‌കൂൾ ബസിടിച്ച് പരുക്കേറ്റ ആറ് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു

പാലക്കാട്: സ്കൂൾ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു. സെൻ്റ് തോമസ് എരിമയൂർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ത്രിതിയയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. സ്കൂൾ വിട്ട് ബസിലെത്തിയ ത്രിതിയ ബസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ…

ഇന്ത്യക്കായി കളിച്ചിട്ട് 6 വർഷം ഇനി പ്രതീക്ഷയില്ല വിരമിക്കൽ പ്രഖ്യപിച്ച് അണ്ടർ 19 ലോകകപ്പിലെ കോലിയുടെ സഹതാരം

ചണ്ഡീഗഡ്: വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യൻ പേസര്‍ സിദ്ധാര്‍ത്ഥ് കൗൾ. ഇന്ത്യൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച 34കാരനായ സിദ്ധാര്‍ത്ഥ് കൗള്‍ ഇനി വിദേശ ലീഗില്‍ കളി തുടരുമെന്നാണ് കരുതുന്നത്. ആറ് വര്‍ഷം മുമ്പാണ് സിദ്ധാര്‍ത്ഥ് കൗള്‍ ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി…

പൂര്‍വവിദ്യാര്‍ഥി സംഗമത്തിൽ വെച്ച് വീണ്ടും കണ്ടു അടുപ്പം യുവാവിന്‍റെ വീട്ടിലെത്തി വീട്ടമ്മ ജീവനൊടുക്കി

തിരുവനന്തപുരം: മുട്ടത്തറയിൽ ആണ്‍സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി ജീവനൊടുക്കി. മുട്ടത്തറ കല്ലുമ്മൂട് പുതുവല്‍ പുത്തന്‍വീട്ടില്‍ പരേതരായ രാമചന്ദ്രന്റെയും കുമാരിയുടെയും മകള്‍ കെ. സിന്ധു(38) ആണ് മരിച്ചത്. മുട്ടത്തറ വടുവൊത്ത് ക്ഷേത്രത്തിന് സമീപം എസ്.എന്‍ നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ ആണ്‍സുഹ്യത്ത് അരുണ്‍…

ഇനി ചെങ്കൊടിയ്ക്ക് പകരം താമര ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിൽ ചേർന്നു

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിലേക്ക്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐഎം ഏരിയാകമ്മിറ്റി അംഗവുമായ ബിബിന്‍ സി ബാബുവാണ് ബിജെപി അംഗത്വമെടുക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബിബിന്‍ സി ബാബു കൂടിക്കാഴ്ച്ച നടത്തി. എസ്എഫ്ഐ മുൻ…

ഒടുവിലിനെ അടിച്ച കാര്യം ഇന്നസെന്റും പറഞ്ഞിട്ടുണ്ട് തല്ലാനുള്ള കാരണം വെളിപ്പെടുത്തി ആലപ്പി അഷ്റഫ്

ആറാം തമ്പുരാന്‍ സിനിമയുടെ സെറ്റില്‍വെച്ച് സംവിധായകന്‍ രഞ്ജിത്ത്, നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണനെ തല്ലിയെന്ന നിര്‍മാതാവും നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയുള്ള അഷ്‌റഫിന്റെ വെളിപ്പെടുത്തലിനു പിന്നാലെ അദ്ദേഹത്തിനെതിരേ…

ജയേട്ടന്‍റെ ആ സിനിമ കണ്ടതോടെ മദ്യപാനം നിർത്താൻ തീരുമാനിച്ചു അജു വര്‍ഗീസ്

ജയസൂര്യ നായകനായെത്തിയ ‘വെള്ളം’ സിനിമ കണ്ടതോടു കൂടി ജീവിതത്തിൽ വന്നെത്തിയ മാറ്റത്തെ കുറിച്ച് പറഞ്ഞ് നടൻ അജു വർഗീസ്. ഒരു തമാശയ്ക്ക് തുടങ്ങിയ മദ്യപാനം ഒഴിവാക്കാൻ കഴിയാത്തൊരു സാഹചര്യത്തിലേക്ക് വരെ എത്തിയിരുന്നെന്നാണ് അജു പറയുന്നത്. വെള്ളം സിനിമ കണ്ടതോടെയാണ് ഇതിനൊക്കെ മാറ്റം…

ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വയോധികൻ മരിച്ചു

ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ് പരുക്കുപറ്റിയ വയോധികൻ മരിച്ചു. കടുങ്ങല്ലൂർ കയൻ്റിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ് ( 68) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 19 നായിരുന്നു അലിക്കുഞ്ഞിന് മർദ്ദനമേറ്റത്. വഴിക്കു വേണ്ടി പഞ്ചായത്തിന് സ്ഥലം വിട്ടുകൊടുക്കാൻ ഒപ്പിടണമെന്നാവശ്യപ്പെട്ട് അയൽവാസിയായ തച്ചവള്ളത്ത് അബ്ദുൾ…

വിദ്യാർത്ഥി ആറ്റിൽ മുങ്ങി പേടിച്ച് പുറത്തുപറയാതെ കൂട്ടുകാർ മൃതദേഹം കണ്ടെത്തിയത് ദിവസങ്ങള്‍ക്ക് ശേഷം

ചാത്തന്നൂര്‍: കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. കല്ലുവാതുക്കല്‍ തുണ്ടുവിളവീട്ടില്‍ രവി-അംബിക ദമ്പതികളുടെ മകന്‍ അച്ചു (17) ആണ് മരിച്ചത്. അടുതലയാറ്റില്‍ മണ്ണയം പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 23-ാം തീയതിയാണ് അച്ചുവിനെ കാണാതാവുന്നത്. കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയതായിരുന്നു അച്ചു.തുടര്‍ന്ന്…