Month: November 2024

വിശ്വാസം നഷ്ടപ്പെട്ടു നിർണായക സമയത്ത് ഇസ്രയേൽ പ്രതിരോധ മന്ത്രിയെ പുറത്താക്കി നെതന്യാഹു

ജെറുസലേം: ഇറാനുമായും ഹമാസുമായുമുള്ള യുദ്ധം രൂക്ഷമായിരിക്കെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗല്ലാന്റിനെ പുറത്താക്കി ബെഞ്ചമിൻ നെതന്യാഹു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് ഗല്ലാന്റിനെ നെതന്യാഹു പുറത്താക്കിയത്.പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് നെതന്യാഹുവിന്റെ ഈ തീരുമാനമെന്നത് അത്ഭുതം ഉളവാക്കിയിരിക്കുകയാണ്. നേരത്തെ ഹമാസിന് നേരെയുണ്ടായ ഒരു…

പാലക്കാട് ഹോട്ടലിലെ പൊലീസ് റെയ്ഡ് കോൺ​ഗ്രസ് പ്രതിഷേധത്തിലേക്ക്

പാലക്കാാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ കോൺ​ഗ്രസ് പ്രതിഷേധത്തിലേക്ക്. എസ്പി ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തും. കോട്ടമൈതാനത്തിൽ നിന്നും മാർച്ച് തുടങ്ങും. കോൺ​ഗ്രസ് കള്ളപ്പണം എത്തിച്ച് എന്ന് ആരോപിച്ച് സിപിഐഎമ്മും ബിജെപിയും രം​ഗത്തെത്തിയിരുന്നു. അർധരാത്രി 12 മണിയോടെയാണ് പൊലീസ് കോൺ​ഗ്രസ്…

സ്കൂള്‍ ഗേറ്റില്‍ തൂങ്ങിയാടി ഗേറ്റ് തകര്‍ന്നുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

സ്കൂള്‍ ഗേറ്റില്‍ തൂങ്ങിയാടി കളിച്ച ആറുവയസ്സുകാരന് ദാരുണാന്ത്യം. പൊട്ടിപ്പൊളിഞ്ഞിരുന്ന ഗേറ്റ് തകര്‍ന്നു വീണാണ് ഒന്നാം ക്ലാസുകാരന്‍ മരണപ്പെട്ടത്. അലകന്തി അജയ് ആണ് മരിച്ചത്. ഹൈദരാബാദിലെ ഹയാത്‌നഗറിലാണ് സംഭവം. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശുചികരണ തൊഴിലാളികളുടെ മകനാണ് അലകന്തിവണ്‍മെന്‍റ് സില്ലാ പരിഷത്ത്…

പൊലീസ് വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചു ഐഡി കാര്‍ഡ് കാട്ടിയില്ല റഹീമിനോട് സഹതാപം ഷാനിമോള്‍

അര്‍ധരാത്രിയില്‍ ഹോട്ടല്‍മുറിയിലെത്തിയ പൊലീസ് സംഘം വാതില്‍ തള്ളിത്തുറക്കാന്‍ ശ്രമിച്ചുവെന്നും ഐഡന്‍റിറ്റി കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ട് തയ്യാറായില്ലെന്നും മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഷാനിമോള്‍ ഉസ്മാന്‍. വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വനിതാപൊലീസുമായി എത്തിയ ഉദ്യോഗസ്ഥര്‍ മുറി പരിശോധിച്ചുവെന്നും ദേഹപരിശോധന നടത്തിയെന്നും വസ്ത്രങ്ങളടരക്കം വലിച്ച്…

പാലക്കാട് നടത്തിയത് റൊട്ടീൻ റെയ്ഡ് കോൺഗ്രസിന് പരാതിയുണ്ടെങ്കിൽ പരിശോധിക്കാമെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് നടത്തിയ റെയ്ഡ്രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും റൊട്ടീന്‍ റെയ്ഡ് മാത്രമാണെന്നും എസിപി. എല്ലാ പാര്‍ട്ടിയിലുമുള്ളവരുടെ മുറികള്‍ പരിശോധിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ‘ആരുടെയും പരാതിയില്‍ നിന്നല്ല പരിശോധന വന്നത്. ഇത് റൊട്ടീനായി നടക്കുന്ന പരിശോധനയാണ്. ഈ ഹോട്ടലില്‍ മാത്രമല്ല. സ്റ്റേഷന്‍ പരിധിയിലുള്ള…

ആര് പ്രസിഡന്റ് പദവിയിലെത്തിയാലും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തിൽ മാറ്റമുണ്ടാകില്ല

അമേരിക്കയിൽ ആര് തന്നെ പ്രസിഡന്റ് പദവിയിലെത്തിയാലും ഇന്ത്യയുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തിൽ മാറ്റമുണ്ടാകില്ല. ഇന്ത്യയും അമേരിക്കയും തമ്മിൽ സുരക്ഷയടക്കമുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഇതിനു കാരണം. ജോ ബൈഡന്റെ ഭരണകാലത്ത് പ്രതിരോധരംഗത്തും സുരക്ഷാരംഗത്തും സാങ്കേതികവിദ്യാരംഗത്തും സാങ്കേതികവിദ്യാരംഗത്തും ഇന്ത്യയുമായി മികച്ച പങ്കാളിത്തമാണ് അമേരിക്കയ്ക്കുണ്ടായിരുന്നത്. വരാനിരിക്കുന്ന…

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ട്രംപ് മുന്നേറുന്നു ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ ഫലം നിര്‍ണായകം

അമേരിക്കയുടെ 47ാമത് പ്രസിഡന്റ് ആരെന്ന് അറിയാനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. ഏറ്റവും ഒടുവിലെ നില അനുസരിച്ച് ട്രംപ് 211 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഉറപ്പിച്ചിരിക്കുന്നത്. കമല ഹാരിസ് ഏകദേശം 117 വോട്ടുകളാണ് ലഭിച്ചത്. 16 സംസ്ഥാനങ്ങള്‍ ട്രംപിനൊപ്പമാണ്. 9 സംസ്ഥാനങ്ങള്‍ കമലയ്‌ക്കൊപ്പം. എട്ട്…

ട്രംപും കമലയും 3-3; ഡിക്‌സ്‌വില്ലെ നോച്ചിലെ ആളുകൾ വോട്ട് ചെയ്തത് അര്‍ദ്ധരാത്രിയിൽ

യുഎസ് സംസ്ഥാനമായ ന്യൂ ഹാംഷെയറിലെ ഒരു ചെറിയ പട്ടണമാണ് ഡിക്‌സ്‌വില്ലെ നോച്ച്. രാജ്യത്തിന് ആരെ പ്രസിഡന്റായി വേണമെന്ന് അറിയിക്കുന്ന ആദ്യ സ്ഥലങ്ങളില്‍ ഒന്നാണ് ഇവിടം. അമേരിക്കൽ സമയം രാത്രി 12 മണിക്കാണ് ഇവിടെ ആളുകൾ വോട്ടുകൾ രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ്…

ആന്‍റോ ജോസഫ് മാനസികമായി ബുദ്ധിമുട്ടിച്ചു ഇവരെപ്പോലുള്ളവരെ രാജാക്കന്മാരായി വാഴിക്കുന്നു സാന്ദ്ര തോമസ്

കൊച്ചി: നിര്‍മാതാവും സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായ ആൻറോ ജോസഫിനെതിരെ നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. ആന്‍റോ ജോസഫ് തന്നെ വളരെയേറെ ബുദ്ധിമുട്ടിച്ചെന്നും ഇവരെപ്പോലുള്ളവരെ രാജാക്കൻമാരായി വാഴിക്കുകയാണെന്നും അവർ പറഞ്ഞു. തന്നെപ്പോലുള്ളവരെ മാനസികമായി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ട് അവർ വളരെ സന്തോഷത്തോടെ നടക്കുകയാണെന്നും സാന്ദ്ര…

വയനാട്ടില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവം കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വയനാട്: വയനാട് പനമരത്ത് ആദിവാസി യുവാവ് പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വയനാട് ജില്ലാ പൊലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. പതിനഞ്ച് ദിവസത്തിനകം അന്വേഷണ…