Month: November 2024

സന്ദീപ് വാര്യർക്ക് രാഷ്ട്രീയത്തിൽ വലിയ മോഹങ്ങൾ ഉണ്ട് അല്‍ഫോണ്‍സ് കണ്ണന്താനം

സന്ദീപ് വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. സന്ദീപ് വാര്യർക്ക് രാഷ്ട്രീയത്തിൽ വലിയ മോഹങ്ങൾ ഉണ്ട്, തുറന്ന് പറച്ചിലിന് പിന്നിൽ സീറ്റ് കിട്ടാത്തതിലെ ദുഃഖമാകാമെന്ന് അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി. സന്ദീപ് ബിജെപി വിടില്ല എന്നാണ് വിസ്വാസമെന്നും…

ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തിയത് പാരക്വിറ്റ് മറുമരുന്നില്ലാത്ത മാരകവിഷം

പാറശാല ഷാരോൺ കൊലപാതക കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി മെഡിക്കൽ സംഘം കോടതിയിൽ. കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തിൽ കലർത്തി നൽകിയതെന്നാണ് ഡോക്ടർമാർ കോടതിയിൽ മൊഴി നൽകിയത്. നേരത്തെ ഏത് കളനാശിനിയാണ് നൽകിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.നെയ്യാറ്റിൻകര അഡീഷനൽ ജില്ലാ സെഷൻസ്…

വരുമാനം ഉണ്ടെങ്കിലും നഷ്ടം ഇരട്ടി ലാഭം നേടാൻ പുതിയ വഴികളുമായി ആകാശ എയർ

രാജ്യത്ത് ഏറ്റവും പുതിയതായി സേവനം തുടങ്ങിയ വിമാനകമ്പനിയായ ആകാശ എയറിന്‍റെ സാമ്പത്തിനഷ്ടം കുത്തനെ കൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകാശയുടെ നഷ്ടം ഇരട്ടിയലധികമായാണ് വര്‍ധിച്ചത്. മുന്‍ വര്‍ഷത്തെ 744.5 കോടി രൂപയുടെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകാശ…

ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ മഴ കനക്കും മഞ്ഞ ജാഗ്രത നല്‍കി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: വിവിധ ജില്ലകളില്‍ അടുത്ത അഞ്ചു ദിവസ്സം മഞ്ഞ ജാഗ്രത പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ചൊവ്വാഴ്ച മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വെള്ളിയാഴ്ചയും (08/11/2024) തിരുവനന്തപുരം, കൊല്ലം,…

ആന എഴുന്നള്ളിപ്പിൽ കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ മതപരമായ ചടങ്ങുകൾക്ക് മാത്രം അമിക്കസ് ക്യൂറി റിപ്പോർട്ട്

കൊച്ചി : ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുളളതെന്നാണ് പ്രധാന നിർദ്ദേശം. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുത്. രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ…

ഗുണ്ടാസംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന ടി-ഷര്‍ട്ടുകള്‍ വിപണിയില്‍ മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും വിവാദത്തില്‍

അധോലോക ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ ജനപ്രിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോയും ഫ്‌ളിപ്പ്കാര്‍ട്ടും വിപണിയില്‍ ഇറക്കി വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഈ ടി-ഷര്‍ട്ടുകള്‍ കുട്ടികളുടെ ഉള്ളില്‍ ഗുണ്ടാനേതാക്കളോടുള്ള പ്രിയം കൂട്ടുമെന്നുള്ള ആശങ്കയും ഉയര്‍ന്നു…

മമ്മൂട്ടി-മോഹൻലാൽ കോംബോ കാത്തിരിപ്പിലാണോ മഹേഷ് നാരായണൻ ചിത്രം ഡിസംബറില്‍ ആരംഭിക്കും

ആരാധകർ ഏറെ ആവേശത്തോടെയും കൗതുകത്തോടെയും കേട്ട വാർത്തകളിൽ ഒന്നായിരുന്നു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്നത്. മഹേഷ് നാരായണനാണ് ഇരുവരെയും ഒന്നിപ്പിച്ചുകൊണ്ട് ചിത്രമൊരുക്കുന്നത്. മലയാള സിനിമാപ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ…

രോഹിത് മാറണം ബുംറ വരണം ഗവാസ്കര്‍ പന്ത് വേണമെന്ന് കൈഫ്

ഓസ്ട്രേലിയ പര്യടനത്തില്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ക്യാപ്റ്റനാക്കണമെന്ന് ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് ശര്‍മ പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നുറപ്പായ സാഹചര്യത്തിലാണ് ഗവാസ്കറുടെ നിലപാട്. ഓസ്ട്രേലിയയെ 4–0ന് തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്…

കോലിയേയും രോഹിത്തിനേയും ഫോമിലാക്കാന്‍ ഒരു വഴിയുണ്ട് നിര്‍ദേശിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ

മുംബൈ: മോശം ഫോമിലൂടെയാണ് ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും കടന്നുപോകുന്നത്. ന്യൂസിലന്‍ഡിനെതിരെ എന്തെങ്കിലും സ്വാധീനം ചെലുത്തുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യക്ക് ഇരുവരുടേയും ഫോം നിര്‍ണായകമാണ്. രോഹിത് അവസാനം നടന്ന അഞ്ച് ടെസ്റ്റില്‍…

രാഹുലിനെ സ്വാധീനിക്കാൻ അദാനി പരമാവധി ശ്രമിച്ചു പക്ഷെ അദ്ദേഹം വഴങ്ങിയില്ല വെളിപ്പെടുത്തലുമായി പുസ്തകം

ന്യൂഡൽഹി: യുപിഎ സർക്കാരിന്റെ കാലയളവിൽ രാഹുൽ ഗാന്ധിയെ സ്വാധീനിക്കാന്‍ അദാനി ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി പുസ്തകം. രാഹുലിന്റെ മനസ്സിൽ കയറിപ്പറ്റാൻ അദാനി പല വഴികളിലൂടെ ശ്രമിച്ചിരുന്നുവെന്നും പല മുതിർന്ന കോൺഗ്രസ് നേതാക്കളും ഇതിന് ഇടനില നിൽക്കാൻ ശ്രമിച്ചുവെന്നുമാണ് പുസ്തകത്തിലുള്ളത്. മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായിയുടെ…