Month: November 2024

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.…

മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് രണ്ടാം ഘട്ടം പരിഷ്കരണത്തോടെ നടപ്പാക്കും വിദഗ്ധ സമിതിയെ നിയോഗിച്ചു

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസിന്റെ രണ്ടാം ഘട്ടം പരിഷ്കരണത്തോടെ നടപ്പാക്കും. പുതിയ മെഡിക്കൽ, സർജിക്കൽ പാക്കേജുകളും നിരക്കുകളും പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. നിർദേശങ്ങൾ സമർപ്പിക്കാൻ ശ്രീരാം വെങ്കിട്ടരാമൻ ചെയർമാനായ അഞ്ചംഗ സമിതിയെയാണ് നിയോഗിച്ചത്. പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കിയപ്പോൾ…

2026 ൽ തമിഴ്നാട് മുഖ്യമന്ത്രിയാകുക എന്ന വിജയിയുടെ നടക്കാത്ത സ്വപ്നം അവകാശ വാദം പരിഹാസ്യമെന്നും നമിത

ചെന്നൈ: 2026ൽ തമിഴ്നാട് മുഖ്യമന്ത്രിയാവുക എന്നത് വിജയുടെ നടക്കാത്ത സ്വപ്നമെന്ന് നടിയും ബിജെപി നേതാവുമായ നമിത. വിജയിയുടെ വരവിൽ ഒരു ആശങ്കയും ഇല്ലെന്നും സുനാമി പോലെ ബിജെപി കരുത്താർജ്ജിക്കുകയാണെന്നും നമിത പറഞ്ഞു. ദക്ഷിണ ചെന്നൈയിലെ ദീപാവലി കിറ്റ് വിതരണത്തിനെത്തിയതാണ് ബിജെപി സംസ്ഥാന…

കനത്ത മഴ അഞ്ച് ദിവസം കൂടി തുടരും; ഇന്നത്തെ മഴയിലുണ്ടായത് വന്‍നാശനഷ്ടം ഇടിമിന്നലേറ്റ് വയോധിക മരിച്ചു

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കും. രാത്രി വൈകിയും ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നും ജാഗ്രത പാലിക്കണമെന്നും…

മഴ ശക്തമാകും ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ഇടിമിന്നല്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. തെക്കന്‍ തമിഴ്‌നാടിനും ശ്രീലങ്കയ്ക്കും…

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു ഒരാളെ കാണാതായി

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് ശുചീകരണ തൊഴിലാളികള്‍ മരിച്ചു. കേരള എക്‌സ്പ്രസ് തട്ടിയാണ് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ മരിച്ചത്. തമിഴ്‌നാട് സ്വദേശികളായ റാണി, വള്ളി, ലക്ഷ്മണന്‍ എന്നിവരാണ് മരിച്ചത്. കരാര്‍ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂരിനും ചെറുതുരുത്തിക്കുമിടയിലാണ് അപകടമുണ്ടായത്ട്രാക്ക് വൃത്തിയാക്കുന്നതിനിടെ പൊടുന്നനെ ട്രെയിന്‍…

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, എന്ന ബിജെപി സംസ്‌കാരം കേരളവും തമിഴ്‌നാടും ഒരുമിച്ച് പ്രതിരോധിക്കും ഉദയനിധി സ്റ്റാലിൻ

കേരളവും തമിഴ്‌നാടും ബിജെപിയിൽനിന്ന് ഭീഷണി നേരിടുകയാണെന്നും അതിനെ ഒരുമിച്ച് നിന്ന് പ്രതിരോധിക്കണമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. പുരോഗമന ശക്തികളുടെ സ്വാധീനം മൂലമാണ് കേരളത്തിലും തമിഴ്‌നാട്ടിലും ഫാഷിസ്റ്റ് ശക്തികൾക്ക് ഇടം ലഭിക്കാത്തതെന്നും ഉദയനിധി പറഞ്ഞു. കേരളവുമായി തമിഴ്‌നാടിന് വളരെ മുമ്പ് തന്നെ…

നിജ്ജർ കൊലപാതകത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന ആരോപണം പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കാനഡയോട് ഇന്ത്യ

ഡൽഹി: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ അടിസ്ഥാന രഹിതമായ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക്…

കമിഴ്ന്നടിച്ചു വീണിട്ടും കാര്യമുണ്ടായില്ല രചിൻ രവീന്ദ്രയെ പുറത്താക്കിയ റിഷഭ് പന്തിന്‍റെ മിന്നല്‍ സ്റ്റംപിംഗ്

മുംബൈ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ലീഡിനായി ന്യൂസിലന്‍ഡ് പൊരുതുകയാണ്. 28 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിംഗ്സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലാണ്. ന്യൂലിലൻഡിന്‍റെ ആദ്യ ഇന്നിംഗ്സില്‍…

ബോട്ട് ക്ലബ്ബുകൾക്കാശ്വാസം, മാറ്റിവച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി 16 മുതൽ സർക്കാർ വിജ്ഞാപനമായി

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎൽ) നടത്താനുള്ള വിജ്ഞാപനവും സര്‍ക്കാര്‍ പുറത്തിറക്കി. ആറു സ്ഥലങ്ങളിലായി വള്ളംകളി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 16 മുതൽ ഡിസംബര്‍ 21വരെയായിരിക്കും സിബിഎൽ നടക്കുക. ആദ്യ…