Month: November 2024

അണിയറയിൽ ഒരുങ്ങുന്നത് ബിഗ്ബജറ്റ് ചിത്രങ്ങൾ 2025-ൽ കസറാൻ മോഹൻലാൽ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ പുതിയ സിനിമകളുടെ വിഡിയോയുമായി ആശീർവാദ് സിനിമാസ്. ഈ വർഷം ബറോസ് മാത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 2025ൽ നാല് പടങ്ങളുണ്ട്. ഇവയുടെ റിലീസ് തിയതിയും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ എന്ന് പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്.…

ലക്നാവ് 68 മത് ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റ്

ലക്നാവിൽ നടന്നാ 68-ാമത് ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ മാരിരിക്കുളം സെന്റ് അഗസ്റ്റിൻ ഹൈസ്ക്കുളിൽ നിന്ന് അതുൽ TM ഉൾപ്പെട്ട കേരള ടീമിന് 4×100 m റിലേയിൽ സ്വർണ്ണം സ്വന്താമാക്കി

പകർപ്പവകാശ ലംഘനമില്ല ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത് ധനുഷിന് മറുപടിയുമായി നയൻതാരയുടെ അഭിഭാഷകൻ

ചെന്നൈ: പകർപ്പവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതോടെ പ്രതികരിച്ച് നയൻതാരയുടെ അഭിഭാഷകൻ. ഈ കേസിൽ പകർപ്പവകാശലംഘനമുണ്ടായിട്ടില്ലെന്ന് നയൻതാരയുടേയും വിഘ്‌നേശ് ശിവന്റേയും അഭിഭാഷകൻ ധനുഷിന് മറുപടി നൽകി. ദൃശ്യങ്ങൾ സിനിമയുടെ മേക്കിങ് വീഡിയോയിൽ നിന്നുള്ളതല്ലെന്നും മറിച്ച് സ്വകാര്യലൈബ്രറിയിൽ നിന്നുള്ളതാണെന്നും വക്കീൽ…

ഫേസ് ഓഫ് മലയാളം ഇപ്പോൾ ഫഹദ് ഫാസിലാണ് എല്ലാവർക്കും അദ്ദേഹത്തെ അറിയാം ഐശ്വര്യ ലക്ഷ്മി

മലയാള സിനിമകളെ പറ്റി ഇപ്പോൾ അന്യ ഭാഷയിലുള്ള ആളുകളും സംസാരിക്കാറുണ്ടെന്നും ‘ഫേസ് ഓഫ് മലയാളം സിനിമ’ എന്നത് ഇപ്പോള്‍ ഫഹദ് ഫാസിലാണെന്നും പറയുകയാണ് ഐശ്വര്യ ലക്ഷ്മി. മലയാള സിനിമകൾ കാണാനായി ചോദിക്കുമ്പോൾ പഴയ എണ്‍പതിലെയോ തൊണ്ണൂറുകളിലെയോ സിനിമകളുടെ പേരുകള്‍ പറയാറുണ്ടെന്നും ഐശ്വര്യ…

കുഞ്ഞിന്റെ എല്ലാ ചികിത്സയും ആലപ്പുഴയിൽ തന്നെ ഒരുക്കാമെന്ന് ഉറപ്പ് ലഭിച്ചു,ആശുപത്രിയ്ക്കും സ്കാനിംഗ് സെന്ററിനും എതിരെ നടപടി ഉണ്ടാവണം പിതാവ് അനീഷ്

ആലപ്പുഴയിൽ വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവത്തിൽ പ്രതിഷേധം രൂക്ഷമായതോടെ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.കുഞ്ഞിന്റെ എല്ലാവിധ ചികിത്സയും പരിശോധനയും ആലപ്പുഴയിൽ തന്നെ ഒരുക്കാമെന്ന് വിദഗ്ധ സംഘം അറിയിച്ചതായി കുഞ്ഞിന്റെ പിതാവ് അനീഷ് പ്രതികരിച്ചു. എല്ലാവിധ സഹായവും തുടർന്നുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് പ്രതിനിധികൾ…

ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴി കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് നടി സുപ്രീം കോടതിയില്‍

ന്യൂഡൽഹി: കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നൽകിയ നടി സുപ്രീം കോടതിയില്‍. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതെന്നും അവർ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും…

പെർത്ത് വിജയം ഇന്ത്യൻ ക്രിക്കറ്റിന്റെ മാത്രമല്ല ഏഷ്യൻ ക്രിക്കറ്റിന്റെ അഭിമാന നേട്ടം വസീം അക്രം

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പുകഴ്ത്തി പാക് മുൻ താരം വസീം അക്രം. മത്സരത്തിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് ഇന്നലെ പുറത്ത് വിട്ട വിഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. ഇന്ത്യ 295 റൺസിന്റെ കൂറ്റൻ ജയം നേടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല,…

മഴ… മഴ…; സംസ്ഥാനത്ത് ശനിയാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് അലേർട്ട്.പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ…