Month: November 2024

20,000,000,000,000,000,000,000,000,000,000,000 ഡോളര്‍ റഷ്യ ചുമത്തിയ പിഴ കണ്ട് കണ്ണ് തള്ളി ഗൂഗിള്‍

ഇന്റര്‍നെറ്റ് ഭീമന്‍മാരായ ഗൂഗിളിന് റഷ്യ നല്‍കിയ പിഴ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ലോകം. 20 ഡെസില്യണ്‍ (രണ്ടിന് ശേഷം 34 പൂജ്യങ്ങള്‍) ഡോളറാണ് പിഴത്തുകഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫാബൈറ്റിന്റെ ഉടമസ്ഥതയിലുള്ള യൂടൂബിനെതിരെയാണ് റഷ്യ ഈ അസാധാരണ പിഴ ചുമത്തിയിരിക്കുന്നത്. നിലവിലുള്ള എല്ലാ സാമ്പത്തിക…

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു എം കെ സാനുവിന് കേരള ജ്യോതി സഞ്ജു സാംസണ് കേരളശ്രീ

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവാണ് കേരള ജ്യോതി പുരസ്‌കാരത്തിന് അർഹനായത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അടക്കം രണ്ട് പേര്‍ കേരള പ്രഭ പുരസ്‌കാരത്തിനും…

ഇനി വേ​ഗം കൂടും നേത്രാവതി ഉൾപ്പെടെ 25 ട്രെയിനുകൾക്ക് പുതിയ സമയം

കണ്ണൂർ: കൊങ്കൺ വഴിയോടുന്ന ട്രെയിനുകളുടെ സമയം മാറ്റാൻ തീരുമാനം. നേത്രാവതി, മം​ഗള, മത്സ്യ​ഗന്ധ അടക്കം 25 ട്രെയിനുകളുടെ സമയത്തിൽ വെള്ളിയാഴ്ച മുതൽ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോർട്ട്. 110 കിലോമീറ്റർ വേ​ഗതയിലായിരിക്കും ഈ ട്രെയിനുകൾ ഇനി ഓടുക. മൺസൂൺ കാലത്ത് ഈ ട്രെയിനുകളുടെ…

ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ കനത്ത വ്യോമാക്രമണം 7 പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

ടെഹ്റാൻ: വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല നടത്തിയ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്നുള്ള ജോലിക്കാരും മൂന്ന് പേർ ഇസ്രായേൽ പൗരന്മാരുമാണ്. ഇതിനിടെ, മെറ്റുലയിൽ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 4 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ…

എന്‍ട്രന്‍സ് പരിശീലനകേന്ദ്രത്തില്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തി

മലപ്പുറത്ത് എന്‍ട്രന്‍സ് പരിശീലനകേന്ദ്രത്തില്‍ വിദ്യാര്‍ഥി സഹപാഠിയെ കുത്തി. പതിനാറുകാരന്‍ പഠനമുറിയില്‍വച്ച് സഹപാഠിയെ കുത്തുന്ന സിസിടിവി ദൃശ്യം പുറത്ത്. മുതുകിലും വയറിലും കുത്തേറ്റു. ഞായറാഴ്ചയായിരുന്നു ആക്രമണം. വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തിയത് ജീവനക്കാരും മറ്റ് വിദ്യാര്‍ഥികളും എത്തി. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ കസ്റ്റഡിയില്‍

മുംബൈ ടെസ്റ്റില്‍ ബുമ്രക്ക് വിശ്രമം നല്‍കിയതല്ലെന്ന് ബിസിസിഐ ഓസീസ് പരമ്പരക്ക് മുമ്പ് ആരാധകർക്ക് ആശങ്ക

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയെ കളിപ്പിക്കാത്തതിനുള്ള കാരണം വ്യക്തമാക്കി ബിസിസിഐയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ആദ്യ രണ്ട് ടെസ്റ്റും തോറ്റ് ഇന്ത്യക്ക് പരമ്പര നഷ്ടമായതിനാൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ബുമ്രക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന…

എഡിഎമ്മിൻ്റെ മരണം: പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; വൈകിട്ട് 5 മണിക്ക് ഹാജരാക്കണമെന്ന് കോടതി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിലായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയിൽ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിൻസിപ്പൽ…

അമ്മ ഓഫിസിൽ കേരള പിറവി ആഘോഷം സംഘടന തിരിച്ച് വരുമെന്ന് സുരേഷ് ഗോപി

അമ്മ’ സംഘടന തിരിച്ച് വരുമെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.‘അമ്മ’യിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും അതിനുള്ള തുടക്കം താൻ കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും. മോഹൻലാലുമായി ചർച്ച നടത്തിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. അതേസമയം കേരളപിറവി ദിനത്തോടനുബന്ധിച്ച്…

എമ്പുരാൻ റിലീസ് തിയതിയെത്തി ആവേശത്തില്‍ ആരാധകര്‍

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് പൃഥ്വിരാജ് കുറിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.വെള്ള ഷര്‍ട്ടിട്ട് പുറംതിരിഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് പോസ്റ്ററിലുള്ളത്. ഷര്‍ട്ടില്‍ ഒരു ചുവന്ന…

ദീപാവലി ആഘോഷങ്ങള്‍ക്കിടെ വെടിവയ്പ് രണ്ടുമരണം അച്ഛന് വെടിയേറ്റത് മകന്‍റെ മുന്നില്‍വച്ച്

ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവയ്പില്‍ ഒരുകുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു . 40കാരായ ആകാശ് ശര്‍മ മരുമകന്‍ റിഷഭ് ശര്‍മ എന്നിവരാണ് കൊല്ലപ്പെട്ടത് . പത്തുവയസുള്ള ക്രിഷ് ശര്‍മയ്ക്ക് മുന്നില്‍വച്ചാണ് പിതാവ് ആകാശിന് വെടിയേറ്റത് . സ്കൂട്ടറിലെത്തിയ ആയുധധാരികളാണ് വെടിയുതിര്‍ത്തത് .…