ഇന്ത്യൻ നാവികസേന 2024 ഡിസംബർ 4 ന് നേവി ദിനം ആഘോഷിക്കാൻ പോകുന്നു. ഇതിന് തൊട്ടുമുമ്പ് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് ത്രിപാഠി സൈന്യത്തിൻ്റെ ശക്തി, നേട്ടങ്ങൾ, തയ്യാറെടുപ്പ്, ആധുനികത എന്നിവയെക്കുറിച്ച് പറഞ്ഞു. കടലിൽ ശക്തി ആർജ്ജിക്കാനുള്ള പാക്കിസ്താന്‍റെ നീക്കങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞു.
ചൈനീസ് പിന്തുണയോടെ 20 പ്രധാന യുദ്ധക്കപ്പലുകൾ ഉൾപ്പെടെ 50 കപ്പലുകൾ കൂടി കൂട്ടിച്ചേർക്കാൻ പാകിസ്ഥാൻ നാവികസേന പദ്ധതിയിട്ടിട്ടുണ്ടെന്ന് നാവികസേന മേധാവി വ്യക്തമാക്കി. തദ്ദേശീയമായ ജിന്ന ക്ലാസ് ഫ്രിഗേറ്റുകൾ നിർമ്മിക്കാനും ഇസ്ലാമാബാദ് പദ്ധതിയിടുന്നു.
അവരുടെ സമ്പദ്‌വ്യവസ്ഥ കാണുമ്പോൾ, അവർ ഇത്രയധികം കപ്പലുകളും അന്തർവാഹിനികളും നിർമ്മിക്കുന്നത് ആശ്ചര്യകരമാണെന്നും ഇന്ത്യൻ നാവികസേനാ മേധാവി പറഞ്ഞു. “പാക്കിസ്‍താൻ ജനങ്ങളുടെ ക്ഷേമത്തേക്കാൾ ആയുധങ്ങൾ തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. അതിനാൽ അവർക്ക് ആശംസകൾ,” അദ്ദേഹം പറഞ്ഞു.