ഓപ്പണ്‍ എഐ അടുത്തിടെ അവതരിപ്പിച്ച വീഡിയോ ജനറേഷന്‍ ടൂളായ സോറ ടര്‍ബോയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഗൂഗിളിന്റെ എഐ വീഡിയോ ജനറേറ്റിങ് മോഡലായ വിയോയുടെ രണ്ടാം പതിപ്പ് കമ്പനി പുറത്തിറക്കി. 4കെ റെസലൂഷനിലുള്ള വീഡിയോകള്‍ നിര്‍മിക്കാന്‍ ഇതിന് സാധിക്കും.
ഒപ്പം ഇമേജ് ജനറേറ്റീവ് എഐ മോഡലായ ഇമേജനന്‍ 3 യും ഗൂഗിള്‍ പുറത്തിറക്കി. എന്നാല്‍ ഇമേജന്‍ 3 യും വിയോ 2 ഉം നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല.ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ സോഷ്യല്‍ മീഡിയാ പോസ്റ്റിലാണ് പുതിയ എഐ മോഡലുകല്‍ അവതരിപ്പിച്ചത്. നിലവില്‍ ഗൂഗിള്‍ ലാബ്‌സിന്റെ വിഡിയോ എഫ്എക്‌സ് വഴി തിരഞ്ഞെടുത്ത വിപണികളില്‍ മാത്രമാണ് വിയോ 2 ലഭിക്കുക.
ഇമേജ് എഫ്എക്‌സ് വഴി 100 ല്‍ ഏറെ രാജ്യങ്ങളില്‍ ഇമേജന്‍ 3 യുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താംവിവിധ വിഷയങ്ങളിലും സ്റ്റൈലുകളിലും ഉയര്‍ന്ന നിലവാരമുള്ള വീഡിയോകള്‍ നിര്‍മിക്കാന്‍ കഴിവുള്ള വിയോ 2, സോറ ടര്‍ബോ, മെറ്റ മൂവി ജെന്‍, ക്ലിങ് വി1.54, മിനി മാക്‌സ് എന്നിവയെക്കാള്‍ മികവുള്ളതാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.അതേസമയം ഭാവിയില്‍ യൂട്യൂബ് ഷോര്‍ട്‌സ് പോലുള്ള ഉത്പന്നങ്ങളില്‍ വിയോ 2 ഉള്‍പ്പെടുത്താന്‍ ഗൂഗിളിന് പദ്ധതിയുണ്ട്.
വിയോ 2, ഇമേജന്‍ 3 എന്നിവയ്‌ക്കൊപ്പം ഇമേജന്‍ 3 യുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന വിസ്‌ക് (Whisk) എന്ന ടൂളും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതില്‍ എഐ ഉപയോഗിച്ച് പുനര്‍നിര്‍മിക്കേണ്ട ചിത്രത്തില്‍ വേണ്ട സബ്ജക്ടും, പശ്ചാത്തലവും അത് ഏത് രീതിയില്‍ വേണമെന്നുമുള്ള നിര്‍ദേശങ്ങളും ഉപഭോക്താവിന് നല്‍കാനാവും.