മോഹന്‍ലാലും ജഗതീശ്രീകുമാറും തകര്‍ത്തഭിനയിച്ച യോദ്ധ സിനിമ കണ്ട ആരും മധുബാലയെ മറന്നിട്ടുണ്ടാവില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ഹ്രസ്വചിത്രങ്ങളുടെ സീരീസായ മനോരഥങ്ങളിലെ ‘വില്‍പ്പന’ യിലൂടെ മധുബാല തിരിച്ചുവന്നുവെങ്കിലും മുഴുനീള സിനിമയിലൂടെ ഒരിക്കല്‍ കൂടെ അഭിനയരംഗത്തേക്കെത്തുകയാണ് നടി.
പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്ന് താല്‍ക്കാലിക പേരിട്ട സിനിമയുടെ പൂജ വാരണാസിയില്‍ ആരംഭിച്ചു. മധുബാലയ്‌ക്കൊപ്പം ഇന്ദ്രന്‍സും സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നുണ്ട്.ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജി നിര്‍മിക്കുന്നതാണ് ചിത്രിം. ഏറെ ശ്രെദ്ധ നേടിയ ഹ്രസ്വചിത്രം എന്റെ നാരായണിക്ക് ശേഷം വര്‍ഷാ വാസുദേവ് ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
പൂര്‍ണമായും വാരണാസിയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വാരണാസിയിലെ അസിഗട്ട് ക്ഷേത്രത്തിലാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്.
ചിത്രത്തിന്റെ താരങ്ങളും അണിയറപ്രവര്‍ത്തകരും സന്നിഹിതരായ പൂജാ ചടങ്ങിന് ശേഷം ചിത്രത്തിന്റെ ചിത്രീകരണം വാരണാസിയില്‍ ആരംഭിച്ചു”