ചെന്നൈ: തമിഴ് സംവിധായകന്‍ ശങ്കര്‍ ദയാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 47 വയസായിരുന്നു.കുഴൈന്തകള്‍ മുന്‍േ്രട കഴകം എന്ന പുതിയ ചിത്രത്തിന്റെ വാര്‍ത്തസമ്മേളനം നടക്കാനിരിക്കെയാണ് ശങ്കര്‍ ദയാലിന്റെ അപ്രതീക്ഷിതമരണം. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ജയം രവി – ഭാവന എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ദീപാവി എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ സംഭാഷണം രചിച്ചത് ശങ്കര്‍ ദയാല്‍ ആയിരുന്നു.2011ല്‍ കാര്‍ത്തി നായകനായ സഗുനി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്. ചിത്രത്തിന്റെ തിരക്കഥയും ശങ്കര്‍ ദയാലായിരുന്നു രചിച്ചത്. വിഷ്ണു വിശാല്‍ നായകനായ വീര ധീര സൂരന്‍ എന്ന ചിത്രമായിരുന്നു അടുത്തത്. 2016ലായിരുന്നു ഇത്.

പിന്നീട് എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യോഗി ബാബുവിനെ നായകനാക്കി കുഴൈന്തകള്‍ മുന്‍േ്രട കഴകം എന്ന ചിത്രം ഒരുക്കിയത്. ഈ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പത്രസമ്മേളനം നടത്താനിരിക്കുകയായിരുന്നു. ശങ്കര്‍ ദയാലിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *