കഴിഞ്ഞ ദിവസമാണ് നടി മീന ഗണേഷ് അന്തരിച്ചത്. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞ‍ാനും, നന്ദനം, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.

എസ്എൽ പുരം സൂര്യ സോമ, കായംകുളം കേരള തിയറ്റേഴ്സ്, തൃശൂർ ചിന്മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളിൽ അഭിനയിച്ച് ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.

സിനിമകളിൽ അവർ പകർന്നാടിയ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞിരുന്നു,ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ മീന ഗണേഷ് കലാഭവന്‍ മണിയെ പറ്റി പറഞ്ഞ വാക്കുകളാണ് . ‘അമ്മ’യിൽ നിന്നു ലഭിച്ചിരുന്ന ‘കൈനീട്ടം’ വലിയ ആശ്വാസമായിരുന്നുവെന്നും മണി പോയത് വലിയ കഷ്ടമായിപ്പോയെന്നും മണി ഉണ്ടായിരുന്നെങ്കിൽ എന്നെ സഹായിക്കുമായിരുന്നുവെന്നും മീന ഗണേഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *