ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കുട്ടികളെ ലക്ഷ്യം വെച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായാണ് ബറോസ് തിയറ്ററിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷണൽ ഇവന്റ് കൊച്ചിയില്‍ വെച്ച് നടന്നിരുന്നു. പ്രൊമോഷനിടെ മോഹൻലാലിനെ കണ്ട ഒരു ആരാധികയുടെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്.
സ്റ്റേജിൽ വെച്ച് ഗിഫ്റ്റ് കൈമാറുന്നതിനിടെ മോഹൻലാലിനെ കണ്ട യുവതി ആവേശത്തോടെ നടനെ കെട്ടിപ്പിടിക്കുന്നതും സന്തോഷത്തിൽ തുള്ളിച്ചാടുന്നതുമാണ് വിഡിയോയിലെ ഉള്ളടക്കം. ആരാധികയുടെ സന്തോഷം കണ്ട് ചെറു പുഞ്ചിരിയോടെ നിൽക്കുന്ന മോഹൻലാലിനെയും വിഡിയോയിൽ കാണാം.
വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാണ്.അതേ സമയം 47 വർഷം തികയുന്ന തന്റെ സിനിമാ ജീവിതത്തിലെ ആദ്യ സംവിധാന സംരംഭം കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയാകണമെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്ന് മോഹന്‍ലാൽ പറഞ്ഞു.