ഈ പ്രായത്തിലും എന്തൊരു ചുള്ളനാണല്ലേ മമ്മൂട്ടി…’ ഇത് ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്ത മലയാളിയുണ്ടാവില്ല. എഴുപത്തിമൂന്നാം വയസ്സിലെത്തി നില്‍ക്കുമ്പോഴും മമ്മൂട്ടി തന്നെയാണ് മലയാളികളുടെ സൗന്ദര്യസങ്കല്‍പത്തിന്‍റെ അളവുകോല്‍. എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം എന്ന ചോദ്യവും സ്ഥിരമാണ്.
ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മോഡേണ്‍ വൈദ്യര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിന്‍റെ ഉടമയായ ഡോ. പി.ടി.ഫസല്‍ഒരു കുഞ്ഞ് സയൻസ് എന്ന തലക്കെട്ടില്‍ ‘നല്ല അസൂയയുണ്ട്…പക്ഷേ പുള്ളി എടുത്ത പണി കാണുമ്പോ അസൂയക്ക് പകരം ആരാധന ആണ് തോന്നുന്നത്’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വാര്‍ധക്യത്തെ മമ്മൂട്ടി എങ്ങനെയാണ് തടഞ്ഞുനിര്‍ത്തിയത് എന്നാണ് വിഡിയോയില്‍ വിശദീകരിക്കുന്നത്
