സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടാന്‍ വേണ്ടി ഏതറ്റംവരെയും പോകാന്‍ തയ്യാറാണ് ഇന്നത്തെ തലമുറ. അതിനൊരു ഉദ്ദാഹരണമാണ് ഉത്തര്‍പ്രദേശില്‍ നടന്ന സംഭവം. റീല്‍ ചിത്രീകരണത്തിനായി ഹൈവേയില്‍ തീയിടാന്‍ യുവാവ് കാണിച്ച ധൈര്യത്തെ ആശ്ചര്യത്തോടെ കാണുകയാണ് ജനങ്ങള്‍.ഉത്തര്‍ പ്രദേശിലെ ഫത്തേപൂരില്‍ ഷെയ്ഖ് ബിലാല്‍ എന്ന യുവാവാണ് ഹൈവേയില്‍ പെട്രോള്‍ ഒഴിച്ച് 2024 എന്ന് എഴുതി തീ കൊളുത്തിയത്.

ആക്ഷന്‍ സിനിമകളുടെ മാതൃകയില്‍ തീ കത്തിച്ച ശേഷം അഭിമാനത്തോടെ അതിന് മുന്നില്‍ നില്‍ക്കുന്ന യുവാവിന്റെ വീഡിയോ ആണ് ചിത്രീകരിച്ചത്. ഈ സംഭവം ഓണ്‍ലൈനില്‍ വളരെ ചര്‍ച്ചയാവുകയും പൊലീസിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തതോടെ ബിലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.പ്രശസ്തിയ്ക്കും ശ്രദ്ധനേടാനും വേണ്ടി എന്തും ചെയ്യാന്‍ ഇന്നത്തെ തലമുറ മടിക്കില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമർശനം.

ഇതില്‍ ആശങ്കയും ഇവർ പങ്കുവെക്കുന്നുണ്ട്. ധാരാളം ആളുകളാണ് ഇതിനെതിരെ പ്രതികരിക്കുകയും രോക്ഷം പ്രകടിപ്പിക്കുകയും ചെയ്തത്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതെല്ലാം സത്യമല്ലെന്നും ഇതൊക്കെ മോശം പ്രവര്‍ത്തിയാണെന്നും ആളുകള്‍ അഭിപ്രായം പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *