കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കിനിടയായ സംഭവത്തിൽ സ്റ്റേജ് നിർമിച്ചത് അനുമിതിയില്ലാതെയെന്ന് ജിസിഡിഎ അധികൃതർ. സ്റ്റേജ് നിർമാണത്തിന്റെ വിവരങ്ങൾ നൽകിയിരുന്നില്ല. ഐഎസ്എൽ മത്സരങ്ങൾക്ക് സ്റ്റേജ് വിട്ടു നൽകുമ്പോൾ ഉണ്ടായിരുന്ന നിബന്ധനകൾ പ്രകാരമാണ് ഈ പരിപാടിക്കും സ്റ്റേഡിയം അനുവദിച്ചതെന്നും അധികൃതർ പറഞ്ഞു.
സ്റ്റേജ് നിർമിച്ച സംഘാടകർക്ക് ഗുരുതര വീഴ്ച് സംഭവിച്ചെന്ന് ഫയർ ഫോഴ്സ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.പ്രധാന അതിഥികൾക്ക് ഇരിക്കാനും മ്യൂസിക് ബാൻഡിനുമായി രണ്ട് സ്റ്റേജുകളാണ് പരിപാടിക്കായി നിർമിച്ചത്. രണ്ടര മീറ്റർ മാത്രം വീതിയുള്ള സ്റ്റേജിലാണ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് ഇരിക്കാനായി സൗകര്യം ഒരുക്കിയത്. ഇതിൽ രണ്ട് നിരയിൽ കസേരകളും ഇട്ടിരുന്നു. രണ്ടിഞ്ച് മാത്രമായിരുന്നു നടക്കാനായി നൽകിയിരുന്നത്.
ഇതിലൂടെ നടക്കുന്നതിനിടെയായിരുന്നു എംഎൽഎ കാൽവഴുതി താഴേയ്ക്ക് വീണത്. അതേസമയം ഭാവിയിൽ പരിപാടികൾ നടത്തുമ്പോൾ ഈ സംഭവം ഒരു പാഠമായി ഉൾക്കൊള്ളുമെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള പറഞ്ഞു. നടപടികൾ കർശനമാക്കുമെന്നും ജിസിഡിഎ ചെയർമാൻ പറഞ്ഞു.സംഭവിച്ചത് .
സ്റ്റേഡിയത്തിന്റെ വീഴ്ച മൂലമല്ലെന്നും ജിസിഡിഎ ചെയർമാൻ പറഞ്ഞു. സ്റ്റേജ് നിർമാണത്തിലെ വീഴ്ചയാണ് അപകടത്തിനിടയാക്കിയത്. പ്രത്യേക ടൈൽ ഇടാൻ ലക്ഷങ്ങൾ വരുമെന്നതിനാൽ അത് വേണ്ടെന്ന് വെച്ചിരുന്നു. ടർഫിലേക്ക് ഇന്നലെ ആരും കയറിയിട്ടില്ല.
ടർഫ് കോംപൗണ്ടിന് പുറത്താണ് കുട്ടികൾ നിന്നത്. സ്റ്റേഡിയത്തിലില്ലാത്ത പുറത്ത് നിന്ന് ഒരു നിർമാണം കൊണ്ടുവരുമ്പോൾ അത് വേണ്ടത്ര കരുതലല്ലില്ലാതെ ചെയ്തു എന്ന് വേണം പറയാൻ. സേഫ്റ്റി പ്രോട്ടോകോൾ കർശനമാക്കണം. സ്റ്റേജിന് ബലമുണ്ടായിരുന്നില്ല എന്ന് വ്യക്തമാണ്. സംഘാടകർക്കാണ് സുരക്ഷാ ഉത്തരവാദിത്വം. കരാർ ലംഘിച്ചാൽ നടപടി എടുക്കും. രണ്ടാമത്തെ സ്റ്റേജ് നിർമിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്നും