പ്രതീക്ഷയ്‍ക്കപ്പുറമുള്ള വിജയമായി മാറിയിരിക്കുകയാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ബോളിവുഡിലും സ്വീകാര്യത നേടിയിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിംഗപ്പൂരില്‍ ആര്‍ 21(Restricted 21) സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ചിത്രം സിംഗപ്പൂരില്‍ കാണാനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ്.

ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നീ താരങ്ങളും ആണ്.ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്.

പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വൻ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്.

Leave a Reply

Your email address will not be published. Required fields are marked *