CPIM പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെയുണ്ടായ വിമർശനങ്ങളിൽ മറുപടി നൽകി കമ്മ്യുണിസ്റ്റ് നേതാവ് ജി സുധാകരൻ. പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത് മാർക്സിസ്റ്റ് ആശയങ്ങൾ കൂടി അവതരിപ്പിക്കാറുണ്ട്. താൻ വായിൽ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമർശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താൻ സംസാരിക്കുന്നത്. സ്ഥാനമാനങ്ങളിൽ വ്യത്യാസമുണ്ടാകും. എന്നാൽ എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല.
തന്നെ അപമാനിക്കാൻ വേണ്ടി പറഞ്ഞതാവില്ല തനിക്കെതിരായി വിമർശനം ആരോ പറഞ്ഞുകൊടുത്തതാണ്, അല്ലാതെ പാർട്ടി സമ്മേളനത്തിൽ അങ്ങനെ ചർച്ച ഉണ്ടായി കാണില്ല ജി സുധാകരൻ പറഞ്ഞു.സ്ഥാനമാനങ്ങളിൽ മാറ്റം ഉണ്ടായാലും ഒരിക്കലും ഒരു പൊതുപ്രവർത്തകന് വിശ്രമമില്ല.സ്വാഭിപ്രായങ്ങൾ പരസ്യമായി പറയണമെന്നാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അവസാനഭാഗത്തിൽ മാർക്സ് എഴുതിവെച്ചുട്ടുള്ളത്. അത് ചിലപ്പോൾ അവർ വായിച്ചു കാണില്ല.
താൻ ആരെയും കുറ്റപ്പെടുത്തുന്നില്ല കാരണം ഇതൊക്കെ വായിക്കാത്തവർ പറഞ്ഞു പഠിപ്പിക്കുന്നതാണ്, അപ്പോൾ കുറ്റപ്പെടുത്തലിന് അവിടെ സ്ഥാനമില്ല. തന്റെ ശബ്ദം ഉയരുന്നതിലൂടെ പാർട്ടിക്ക് ഗുണമേ ഉണ്ടായിട്ടുള്ളൂ,ഒരു ദോഷവും ആർക്കും ഇതുവരെ ഉണ്ടായിട്ടില്ല.
കിട്ടുന്ന വേദികളിൽ പാർട്ടിയുടെ ആശയങ്ങൾ പറയും. പത്തനംതിട്ടയിൽ നിന്നെറിഞ്ഞ കല്ല് ഇങ്ങോട് വരില്ല എറിഞ്ഞ കല്ല് അവിടെ തന്നെ കിടക്കുന്നുണ്ട് ജി സുധാകരൻ കൂട്ടിച്ചേർത്തു.